2,00,000 കശുമാവ് തൈകൾ ഉൽപ്പാദിപ്പിച്ച് കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിൻറെ സംസ്ഥാനതല ഉദ്ഘാടനം കശുവണ്ടി-ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ജൂൺ അഞ്ചിന് വൈകിട്ട് മൂന്നിന് നിർവഹിക്കും.
Inauguration of planting 200000 cashew seedlings all over Kerala
കൊല്ലം ബിഷപ്പ് ഹൗസിനോടു ചേർന്നുള്ള മൂന്ന് ഏക്കർ സ്ഥലത്ത് കശുമാവ് തൈ നട്ട് കൊണ്ടാണ് പദ്ധതി തുടങ്ങുന്നത്.
King Kollam this is done incorporation with CSI Kollam kottarakkara diocese
കൊല്ലം-കൊട്ടാരക്കര മഹാ ഇടവകയുടെ 62 പള്ളികളോട് ചേർന്ന് 50 ഏക്കർ സ്ഥലത്ത് കശുമാവ് കൃഷി വ്യാപനവും സുഭിക്ഷ കേരളം പദ്ധതിയും നടപ്പിലാക്കുമെന്ന് സി എസ് ഐ കൊല്ലം-കൊട്ടാരക്കര മഹാ ഇടവക ബിഷപ്പ് ഡോക്ടർ ഉമ്മൻ ജോർജ് അറിയിച്ചു. ബിഷപ്പിനെയും വിശപ്പിനെയും സഭാധികാരികളെയും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സന്ദർശിച്ച് സംസ്ഥാന സർക്കാരിൻറെ നന്ദി അറിയിച്ചു.
മന്ത്രിയോടൊപ്പം കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, മഹാ ഇടവക സെക്രട്ടറി വർക്കി ജേക്കബ്, ട്രഷറർ ബെനഡിക് രാജാ, റവ. കുഞ്ഞുമോൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, കശുമാവ് കർഷകർ, സൊസൈറ്റി പ്രസിഡൻറ് ജിജി കെ ബാബു എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വില കുറയുന്നതിനാൽ റബ്ബര്‍ കര്‍ഷകർ ബഹുവിള കൃഷി യിലേയ്ക്ക്.
Share your comments