1. News

മിൽമ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനാകുന്നതരത്തിൽ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണം: മന്ത്രി എം.ബി. രാജേഷ്

മിൽമ ഉൽപ്പന്നങ്ങൾ കൂടി വിതരണം ചെയ്യാനാകുന്ന നിലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്‌നിർദേശിച്ചു.

Meera Sandeep
മിൽമ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനാകുന്നതരത്തിൽ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണം: മന്ത്രി എം.ബി. രാജേഷ്
മിൽമ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനാകുന്നതരത്തിൽ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണം: മന്ത്രി എം.ബി. രാജേഷ്

മിൽമ ഉൽപ്പന്നങ്ങൾ കൂടി വിതരണം ചെയ്യാനാകുന്ന നിലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്‌ നിർദേശിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: സംരംഭം : പാലും പാലുൽപ്പന്നങ്ങളും

സ്വന്തമായി വാഹനമുള്ളവരും ഇല്ലാത്തവരുമായ വനിതകൾക്ക് പാൽ ശേഖരിച്ച് വീടുകളിൽവിതരണം ചെയ്യുന്നത് സാധ്യമാക്കാൻ ആവശ്യമായ ധനസഹായം നൽകുന്നതിനുള്ള പദ്ധതി ഏറ്റെടുക്കാൻ ഈവർഷത്തെ പദ്ധതി രൂപീകരണ മാർഗരേഖ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. സ്വയം തൊഴിലിന് ടാക്‌സി കാർ, പിക് അപ് വാൻ, ഇരുചക്ര വാഹനം, ഓട്ടോറിക്ഷ തുടങ്ങിയവ വനിതകൾക്ക്‌ നൽകുന്നതിനുള്ള പദ്ധതികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാൻ സാധിക്കുന്ന സ്വദേശി ബിസിനസ്സ് ആശയങ്ങൾ ഗ്രാമീണരെ സമ്പന്നരാക്കുന്നു

ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകൾ പൊതുവിഭാഗം വികസനഫണ്ടിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും വനിതാ ഘടക പദ്ധതിയ്ക്ക് വകയിരുത്തുന്നുണ്ട്. സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹ്യപദവിയും ഉയർത്തുന്നതിൻറെ ഭാഗമായാണ് ഈ നടപടി. മിൽമയുടെ ഭാഗമായ ഉൽപ്പന്ന വിതരണം തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽപ്രോത്സാഹിപ്പിക്കണം. അതിന് ആവശ്യമായ സഹായം വിതരണക്കാരായ സ്ത്രീകൾക്ക് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ ഒരുക്കിനൽമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: 5 ലക്ഷം രൂപ Subsidyയും Bank Loanഉം; മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ധനസഹായം

Local Self-Government Excise Department Minister MB Rajesh suggested that local self-government bodies should design women-oriented projects so that Milma products can also be distributed.

This year's project formulation guidelines have allowed local self-government bodies to take up the scheme to provide financial assistance to women with and without their own vehicles to enable collection and distribution of milk at home. Local self-government bodies can also take up schemes for providing taxi car, pick-up van, two-wheeler, auto-rickshaw etc. to women for self-employment.

Village-block-district panchayats allocate at least 10 percent of the general category development fund for women component projects. This action is part of raising the employment, income and social status of women. Product distribution as part of MILMA should be promoted at the local self-government level. Minister MB Rajesh said that the local self-governing bodies will provide the necessary assistance to the women who are the distributors.

English Summary: Women component projects be designed so that Milma products can be distributed: MB Rajesh

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds