<
  1. News

വളം ഉത്പാദനത്തിൽ 75 മത് വാർഷികം ആഘോഷിച്ച് ഫാക്ട് 'രാമാനുതാപം' നൃത്ത-നാടക ആവിഷ്ക്കാരം അവതരിപ്പിച്ചു

വളം ഉത്പാദനത്തിൽ 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ട് ( ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകോർ ലിമിറ്റഡ്) എം.കെ.കെ നായർ മെമ്മോറിയൽ ഹാളിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.

Meera Sandeep
വളം ഉത്പാദനത്തിൽ 75 മത് വാർഷികം ആഘോഷിച്ച് ഫാക്ട് 'രാമാനുതാപം' നൃത്ത-നാടക ആവിഷ്ക്കാരം  അവതരിപ്പിച്ചു
വളം ഉത്പാദനത്തിൽ 75 മത് വാർഷികം ആഘോഷിച്ച് ഫാക്ട് 'രാമാനുതാപം' നൃത്ത-നാടക ആവിഷ്ക്കാരം അവതരിപ്പിച്ചു

എറണാകുളം: വളം ഉത്പാദനത്തിൽ 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ട് (The Fertilizers And Chemicals Travancore Ltd) എം.കെ.കെ നായർ മെമ്മോറിയൽ ഹാളിൽ  തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ഈ വളം ചെയ്യൂ...ഏതു പൂക്കാത്ത മാവും പൂക്കും

ഭരണഘടനയുടെ മൂല്യങ്ങളുടെ ആഘോഷത്തോടൊപ്പം ഫാക്ടിന്റെ 75 മത് വാർഷിക ആഘോഷങ്ങളിലും പങ്കു ചേരുന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യാതിഥി കേരള ഹൈക്കോടതി  ജസ്റ്റിസ് വി. ജി അരുൺ പറഞ്ഞു.  ഫാക്ട് ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോയെങ്കിലും കഴിഞ്ഞ വർഷങ്ങളിലായി പഴയ പ്രതാപം തിരിച്ചു പിടിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് വിശിഷ്ടാതിഥിയായി.

ബന്ധപ്പെട്ട വാർത്തകൾ: വളം അധികമായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ : Problems due to excess use of fertilizers

ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുംഗ്ത അധ്യക്ഷത  വഹിച്ച ചടങ്ങിൽ കേരള ലോ സെക്രട്ടറി ഹരി നായർ, ഫാക്ട് ചീഫ് ജനറൽ മാനേജർമാരായ കെ. ജയചന്ദ്രൻ, എ. ആർ മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയായ ഡോ. വി.പി ജോയ് രചിച്ച 'രാമാനുതാപം'  നൃത്ത - നാടക ആവിഷ്കാരം നടനഭൂഷണം ചിത്ര മോഹന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചൈത്ര ജ്യോതി നടന വിദ്യാലയം അവതരിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ജൈവവളവും രാസവളവും ഒരു അവലോകനം.

രാമന്റെ മനസിലൂടെ കടന്നുപോകുന്ന സംഘർഷങ്ങളെയാണ് രാമാനുതാപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ ശ്രമഫലമായാണ് ചിത്രാ മോഹൻ രാമാനുതാപം എന്ന ഖണ്ഡകാവ്യത്തെ നൃത്ത - നാടക രൂപമായി അവതരിപ്പിച്ചതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് പറഞ്ഞു.

English Summary: Celebrating the 75th anniversary of fertilizer production, Fact presented a dance-drama expression 'Ramanuthapam'

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds