കേരളത്തിലെ കരിമീൻ കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ കരിമീൻ വിത്തുൽപാദക കർഷക കൂട്ടായ്മക്ക് രൂപം നൽകി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ).
കെവികെയിൽ നിന്നും പരിശീലനം നേടിയവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കർഷകരുടെ കൂട്ടായ്മയിലൂടെ കരിമീൻ വിത്തുൽപാദനം ലാഭകരമായ ഒരു സംരംഭമായി പരിചയപ്പെടുത്തുകയും യുവജനങ്ങളെ കൂടുതലായി ഈ മേഖലയിലേക്ക് ആകർഷിക്കുകയുമാണ് ഈ പദ്ധതിയിലൂടെ കെവികെ ലക്ഷ്യമിടുന്നത്.
കെവികെയിലെ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ കർഷകരുടെ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിത്തുൽപാദന കേന്ദ്രങ്ങളിൽ നിന്നും ഗുണമേന്മയുള്ള കരിമീൻ വിത്തുകൾ ഉൽപാദിപ്പിച്ച് മറ്റ് കർഷകർക്ക് വിതരണം ചെയ്യുന്ന പദ്ധതി കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി കെവികെ നടത്തിവരുന്നുണ്ട്. ഇവരിൽ നിന്നും മികവ് തെളിയിച്ച വിത്തുൽപാദക കർഷകരെയാണ് കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കരിമീൻ കൃഷി ചെയ്യാം പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ. നല്ല വില കിട്ടും
ആവശ്യത്തിനുള്ള വിത്തുകൾ ലഭ്യമാകുന്നില്ലെന്നതാണ് കേരളത്തിൽ കരിമീൻ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കൂട്ടായ്മയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ യഥാക്രമം മത്സ്യ കർഷകരായ ഉല്ലാസ് എ.ആർ, ദീപു ശശിധരൻ, ഷിബു തൈത്തറ എന്നിവരെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലെ ഓരു ജലാശയങ്ങളിൽ കരിമീൻ വിത്തുൽപ്പാദന സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള കെവികെയുടെ ശ്രമങ്ങൾക്ക് കർഷക കൂട്ടായ്മ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
കരിമീൻ- സംസ്ഥാന മൽസ്യമായി പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് പത്തു വർഷം
ഗുണമേന്മയുള്ള കരിമീൻ കുഞ്ഞുങ്ങൾ ആവശ്യമുള്ളവർക്ക് 8281757450, 9995874050 എന്നീ നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
Share your comments