
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി 192 ഒഴിവുകളാണുള്ളത്. ഐടി വിഭാഗത്തിൽ 73 ഒഴിവും ക്രെഡിറ്റ് ഓഫിസർ വിഭാഗത്തിൽ 50 ഒഴിവും ലോ ഓഫിസർ വിഭാഗത്തിൽ 15 ഒഴിവുമുണ്ട്. സ്കെയിൽ-1 വിഭാഗത്തിൽ 33 ഒഴിവിലേക്കും അപേക്ഷിക്കാം. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ http://centralbankofindia.co.in ൽ ലഭിക്കും.
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് നവംബർ 19വരെ ഓൺലൈനായി അപേക്ഷ അയക്കാവുന്നതാണ്.
2023 ഡിസംബർ മൂന്നോ നാലോ ആഴ്ചയിൽ പരീക്ഷ നടത്താനാണ് സാധ്യത. വിവിധ വിഭാഗങ്ങളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള മൊത്തം 192 ഒഴിവുകൾ നികത്താനാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Share your comments