<
  1. News

കേന്ദ്ര ബജറ്റ് , കാർഷിക മേഖലക്ക് ഊന്നൽ 

കർഷകർക്കും ഗ്രാമീണ മേഖലയ്ക്കും ഊന്നൽ നൽകി കേന്ദ്ര ധനകാര്യ ബജറ്റ്. കര്‍‍ഷകർക്ക് ഉയര്‍ന്ന വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് ഊന്നൽ നല്‍കിയിട്ടുള്ളത്. കാർഷിക വിളകൾക്കെല്ലാം ഉൽപാദന ചെലവിൻ്റെ ഒന്നര മടങ്ങു താങ്ങുവില നിശ്ചയിക്കുമെന്ന പ്രഖ്യാപനം കർഷകർക്കു പ്രതീക്ഷ പകരുന്നതാണ്. ഉൽപന്ന വില കുറയുകയാണെങ്കിൽ താങ്ങുവിലയ്ക്കു സംഭരിക്കുകയോ താങ്ങുവില ലഭ്യമാകാനുള്ള lനടപടി സ്വീകരിക്കുകയോ സർക്കാർ ചെയ്യും.

KJ Staff
കർഷകർക്കും ഗ്രാമീണ മേഖലയ്ക്കും  ഊന്നൽ നൽകി കേന്ദ്ര ധനകാര്യ ബജറ്റ്. കര്‍‍ഷകർക്ക് ഉയര്‍ന്ന വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് ഊന്നൽ നല്‍കിയിട്ടുള്ളത്. കാർഷിക വിളകൾക്കെല്ലാം ഉൽപാദന ചെലവിൻ്റെ  ഒന്നര മടങ്ങു താങ്ങുവില നിശ്ചയിക്കുമെന്ന പ്രഖ്യാപനം കർഷകർക്കു പ്രതീക്ഷ പകരുന്നതാണ്. ഉൽപന്ന വില കുറയുകയാണെങ്കിൽ താങ്ങുവിലയ്ക്കു സംഭരിക്കുകയോ താങ്ങുവില ലഭ്യമാകാനുള്ള lനടപടി സ്വീകരിക്കുകയോ സർക്കാർ ചെയ്യും. കർ‍ഷകർക്ക് നൽകി വരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കന്നുകാലി കർഷകര്‍ക്ക് കൂടി ലഭ്യമാക്കുമെന്നും , 2022ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കാർഷിക വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കുമെന്നും  ബജറ്റിൽ ചൂണ്ടിക്കാണിക്കുന്നു. കാർഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ഇനാം പദ്ധതിയിൽ കൂടുതല്‍ കർഷകരെ പങ്കാളികളാക്കുമെന്നും  ബജറ്റിൽ പറയുന്നു. കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും.

കൂടുതല്‍ ഗ്രാമീണ ചന്തകള്‍ ആരംഭിക്കും.ഭക്ഷ്യധാന്യ സംസ്കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കിയതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയരുകയും ചെയ്തുിട്ടുണ്ട്. രാജ്യത്തെ കാര്‍ഷിക വളർച്ച ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷൻ ഗ്രീൻ എന്ന പേരിൽ പദ്ധതിയ്ക്ക് രൂപം നൽകും. ഇതിലേയ്ക്ക് 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന് പുറമേ ഫിഷറീസ്- മൃഗസംരക്ഷണ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 1000 കോടിയായി ഉയർത്തിയിട്ടുണ്ട്. മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രി 1290 കോടി രൂപ ബജറ്റ് വിഹിതമായി വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ നാല് കോടിയോളം വരുന്ന ദരിദ്രവിഭാഗങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി സൗഭാഗ്യ പദ്ധതിയ്ക്ക് രൂപം നൽകും.

ഇതിന് പുറമേ ഗ്രാമീണ മേഖലയിലെ എട്ട് ഗ്രാമങ്ങളെ കാർഷിക വിപണികളുമായും ആശുപത്രികളുമായും സ്കൂളുകളുമായും ബന്ധിപ്പിക്കുന്ന തരത്തിൽ റോഡുകൾ നിർമമ്മിക്കും. സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നല്‍കും. ഉജ്ജ്വല യോജന പദ്ധതിയ്ക്ക് കീഴിലായിരിക്കും ഇത് നടപ്പിലാക്കുക.കാര്‍ഷിക ഉത്പാദന മേഖലയിലെ കമ്പനികളുടെ നികുതി ഘടന പരിഷ്‌കരിക്കും.42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കും.  
English Summary: central budget focuses on agriculture

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds