<
  1. News

പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെയും, പ്രധാനമന്ത്രി ആവാസ് യോജനയുടെയും കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം

പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെയും, പ്രധാനമന്ത്രി ആവാസ് യോജനയുടെയും കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാര്‍. 2020 നവംബര്‍വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

Asha Sadasiv

പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെയും, പ്രധാനമന്ത്രി ആവാസ് യോജനയുടെയും കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാര്‍. 2020 നവംബര്‍വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ (വിവിധ ഭാഷ തൊഴിലാളികള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് വീടുകൾ നൽകുന്നത്) കീഴിലുള്ള വീടുകള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ അംഗീകാരം. 1.08 ലക്ഷത്തോളം റെഡി-ടു-ലിവ് വീടുകള്‍ നല്‍കാനാണ് തിരുമാനമായത്.പ്രകാരം നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന, സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ഭവനസമുച്ചയങ്ങള്‍ 25 വര്‍ഷത്തേക്കുള്ള കരാറിലൂടെ രൂപഭേദം വരുത്തും. മുറികളുടെ അറ്റകുറ്റപ്പണി / നവീകരണം, കുടിവെള്ളം, മാലിന്യനിര്‍മ്മാര്‍ജനം, ശുചിത്വം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഇത്തരം സമുച്ചയങ്ങളെ പുനരുജ്ജീവിപ്പിക്കും. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സുതാര്യമായ പ്രക്രിയയിലൂടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കും. 25 വര്‍ഷത്തിനുശേഷം ഈ സമുച്ചയങ്ങള്‍ പൂര്‍വാവസ്ഥയിലേയ്ക്കു മാറ്റുകയും ചെയ്യും.

ജോലിസ്ഥലത്തിനടുത്ത് മിതമായ നിരക്കില്‍ വീട് ലഭ്യമാക്കും. പദ്ധതിക്കു കീഴിലുള്ള നിക്ഷേപം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. ആവശ്യമില്ലാത്ത യാത്രകള്‍, തിരക്ക്, മലിനീകരണം എന്നിവ കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായകമാകും. തൊഴില്‍തേടി വിവിധയിടങ്ങളില്‍ എത്തപ്പെടുന്നവരുടെ താമസസൗകര്യം അനിശ്ചിതത്വത്തിലാകുകയും വാടകകുറയ്ക്കുന്നതിനായി അനധികൃത ഇടങ്ങളില്‍ താമസിക്കേണ്ടിവരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഭവനസമുച്ചയ നിര്‍മ്മാണത്തിനായി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. സാങ്കേതികവിദ്യാ നവീകരണ ഗ്രാന്റിനായി 600 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം ഗുണഭോക്താക്കളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുന്നത്.

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധിയും നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2020 നവംബര്‍വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎം ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി അഞ്ച് മാസം കൂടി നീട്ടുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ പദ്ധതി നീട്ടിയത്.

രാജ്യത്ത് ഏകദേശം 19.4 കോടി കുടുംബങ്ങളാണ് ഗരീബ് കല്യാണ്‍ യോജനക്ക് കീഴില്‍ വരുന്നത്. പദ്ധതിയുടെ കാലാവധി നീട്ടിയതോടെ നവംബര്‍വരെ ഇവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. ഇതിനായി ഏകദേശം 6,849 കോടി രൂപ ചിലവ് വരുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്.

ഗരീബ് കല്യാണ്‍ അന്നയോജനയുടെ ആദ്യഘട്ടത്തില്‍ 4. 63 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം പൊതുവിതരണ ശാലകള്‍ വഴി വിതരണം ചെയ്തത്. 18.2 കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. അടുത്ത അഞ്ച് മാസം വിതരണം ചെയ്യുന്നതിനായുള്ള ഭക്ഷ്യ ധാന്യങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പദ്ധതി പ്രകാരം 5 കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ അരി ഗുണഭോക്തൃ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യും. ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം കടല 5 മാസം കൂടി സൗജന്യമായി നൽകും. രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം 30 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പദ്ധതി വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

, കൊവിഡിന്റെ പശ്ചാത്തലത്തില്‍ പദ്ധതി മൂന്ന് മാസത്തേക്ക് നീട്ടാന്‍ തിരുമാനിച്ചതായി പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍ക്കായി ഒരു ലക്ഷം കോടിയുടെ കാര്‍ഷിക ഫണ്ട് രൂപീകരിച്ചതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു. ഇതുവഴി സ്വകാര്യ നിക്ഷേപങ്ങള്‍ ഗ്രാമങ്ങളിലേക്ക് നേരിട്ട് എത്തുവാനും കര്‍ഷകര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുവാനും സാധിക്കും. ഇതുവരെ 75 ലക്ഷം കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയത്, ഇത് 2.5 കോടി കര്‍ഷകര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് 24 ശതമാനം അടയ്ക്കാനുള്ള തിരുമാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് വരെ അടയ്ക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 15,000 രൂപയില്‍ താഴെ ശമ്ബളമുള്ളവര്‍ക്കാണ് ഇത് ബാധകം.പൊതുമേഖല ഇന്‍ഷുറന്‍സ് കമ്ബനികളായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് , നാഷണല്‍ ഇന്‍ഷുറന്‍സ് , യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവയുടെ മൂലധനനിക്ഷേപം 12450 കോടിയായി വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി

The Union Cabinet approved to extend Pradhan Mantri Garib Kalyan Ann Yojana till November.Last month, PM Modi said that the free ration scheme will be extended in the wake of increased demand for food amid the festive season. In another major decision, the cabinet minister said that around 1.08 lakh ready-to-live houses under the Pradhan Mantri Awas Yojana will be given to migrant workers on rent in over 100 cities.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാൻ വികാസ് പത്ര പദ്ധതിയിലൂടെ, അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പൈസ നിക്ഷേപിച്ച് ഇരട്ടിയാക്കാം

English Summary: Central government give nod to extend free ration supply and house scheme under PMAY SCHEME

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds