1. കിലോയ്ക്ക് 25 രൂപ നിരക്കിൽ ഭാരത് അരി വിപണിയിലെത്തിക്കാൻ കേന്ദ്രസർക്കാർ നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി സംഭരിക്കുന്ന അരി 25 രൂപക്കോ, 29 രൂപക്കോ ലഭ്യമാക്കും. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ ഔട്ലെറ്റുകൾ തുടങ്ങി സഞ്ചരിക്കുന്ന വിൽപന ശാലകൾ വഴി അരി വിതരണം ചെയ്യും. നിലവിൽ 27.50 രൂപയ്ക്ക് ഭാരത് ആട്ടയും, 60 രൂപയ്ക്ക് ഭാരത് പരിപ്പും സർക്കാർ വിതരണം ചെയ്യുന്നുണ്ട്. ഇതേ രീതിയിൽ ഭാരത് റൈസും വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
2. ഇടുക്കി, വയനാട് ജില്ലകളിലെ ഏലം കര്‍ഷകര്‍ക്ക് കാര്‍ഡമം രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അപേക്ഷ കാലയളവ് 2024 മാര്‍ച്ച് 31 വരെ നീട്ടി. കാര്‍ഡമം രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവര്‍ നിശ്ചിതഫാമില്‍ അപേക്ഷയും, ആധാര്‍ കാർഡ്, കരം അടച്ച രസീത്, ആധാരം എന്നിവയുടെ കോപ്പിയുമായി വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതൽ വാർത്തകൾ: പിഎം കിസാൻ; അനർഹർക്ക് പണി കിട്ടും; റവന്യൂ റിക്കവറി വരുന്നു!
3. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴി 2022-23 സാമ്പത്തിക വർഷത്തിൽ മലപ്പുറത്തെ കർഷകർക്ക് വിതരണം ചെയ്തത് 5.60 കോടി രൂപ. 5,586 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം നേരിട്ടവർക്ക് കേന്ദ്രകൃഷി വകുപ്പും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായാണ് പൊതുമേഖലാ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന ധനസഹായം നൽകുന്നത്. മഴക്കൂടുതൽ, മഴക്കുറവ്, കാലംതെറ്റിയുള്ള മഴ, വരൾച്ച, കീട-രോഗ സാധ്യതയുള്ള കാലാവസ്ഥ, ഉയർന്ന താപനില തുടങ്ങിയവ മൂലം കർഷകർക്കുണ്ടാകുന്ന ഉത്പാദന നഷ്ടത്തിനാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. പദ്ധതിയിൽ നിലവിലുള്ള വിളകൾക്ക് പുറമെ വിദേശ പഴങ്ങളായ റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയും ചക്ക, രാമച്ചം തുടങ്ങിയവയും ഉൾപ്പെടുത്താൻ ഡിസ്ട്രിക് ലെവൽ മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
4. റബ്ബര്‍കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കോട്ടയം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് സെന്ററിൽ വച്ച് 2024 ജനുവരി 02 മുതല്‍ 04 വരെയാണ് പരിശീലനം നടക്കുക. നൂതന നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗ ശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളിൽ ക്സാസുകൾ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9447710405, 04812351313, training@rubberboard.org.in.
Share your comments