PF നിക്ഷേപത്തിന്‍റെ പലിശയ്ക്ക് നികുതിയിളവ് നല്കുവാനുള്ള പ്രതിവര്‍ഷ പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി കേന്ദ്രം. ഇതോടെ ഒരു വര്‍ഷത്തെ ഒരു വര്‍ഷത്തെ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കില്ല.
PF ല്‍ നിക്ഷേപം നടത്തുന്ന മധ്യവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കും നടപടി ഗുണകരമാകും.
ഫെബ്രുവരി ഒന്നിന് പാർലമെന്റിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 2021 ഏപ്രിൽ 1 മുതൽ പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ പ്രൊവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാരുടെ സംഭാവനയ്ക്ക് പലിശ ഈടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പിന്നീട് ലോക്‌സഭയിൽ ധനകാര്യ ബിൽ സംബന്ധിച്ച ചർച്ചയില്‍ PF ലേക്ക് തൊഴിലുടമകൾ സംഭാവന നൽകാത്ത കേസുകളിൽ പരിധി 5 ലക്ഷം രൂപയായി ഉയർത്തുന്നത് സംബന്ധിച്ചും പ്രഖ്യാപനം നടത്തിയിരുന്നു.
PF സംഭാവനയ്ക്കുള്ള പലിശ നികുതി വെറും 1% ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ളവരുടെ പ്രതിവർഷം നിക്ഷേപം 2.5 ലക്ഷം രൂപയിൽ കുറവായതിനാൽ അവരെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാര്‍ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം തുകയാണ് PF വിഹിതമായി നല്കുന്നത്. ഇത് കൂടാതെ പിഎഫിലേക്ക് അധിക നിക്ഷേപം നടത്തുന്നവുരുമുണ്ട്. വലിയ തുക PF ല്‍ നിക്ഷേപം നടത്തി നികുതി ഇളവുകള്‍ നേടുന്നത് തടയുക എന്ന ലക്ഷ്യത്തിലാണ് പുതിയ നടപടികള്‍. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ നികുതി പ്രാബല്യത്തില്‍ വരും.
പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ നികുതി പ്രാബല്യത്തില്‍ വരും.
Share your comments