തിങ്കളാഴ്ച നടന്ന നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ (NMCG) എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ 46-ാമത് യോഗത്തിലാണ് ഗംഗാ നദിയുടെയും, അതിന്റെ പോഷകനദികളുടെയും പുനരുജ്ജീവനത്തിനായി ഏകദേശം 2,700 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയത്. അംഗീകൃത പദ്ധതികളിൽ 12 എണ്ണം ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മലിനജല അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടതാണ്. ഉത്തർപ്രദേശിന്റെ മൂന്ന് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു, അതിൽ ഒന്ന് പ്രയാഗ്‌രാജിലെ മലിനജല അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടതാണ്; 475.19 കോടി രൂപയാണ് ഇതിനായി ചിലവ് വരുന്നത്.
ബീഹാറിലെ ദൗദ്‌നഗർ, മോത്തിഹാരി പട്ടണങ്ങൾക്കായി പ്രത്യക പദ്ധതി പ്രകാരം, 200 കോടി രൂപയുടെ പദ്ധതിയും കേന്ദ്രം അംഗീകരിച്ചു. ദൗദ്‌നഗർ, മോത്തിഹാരി പട്ടണങ്ങൾക്കായി യഥാക്രമം 42.25, 149.15 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ആദിഗംഗ നദിയുടെ പുനരുജ്ജീവനത്തിന് 653.67 കോടി രൂപ സർക്കാർ ചെലവ് കണക്കാക്കി. ഝാർഖണ്ഡിനായി, ധൻബാദ് ടൗണിൽ പ്രതിദിനം 192 ദശലക്ഷം ലിറ്റർ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള കൂട്ടായ അഞ്ച് മലിനജല സംസ്‌കരണ പ്ലാന്റുകളുടെ നിർമ്മാണം, തടസ്സപ്പെടുത്തൽ, വഴിതിരിച്ചുവിടൽ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി.
ഗംഗയുടെ ഒരു പ്രധാന പോഷകനദിയായ ദാമോദർ നദിയുടെ മലിനീകരണം തടയാനും, ഗംഗയെ പരോക്ഷമായി മലിനമാക്കുന്ന ദാമോദർ നദിയിലേക്ക് ഒഴുകുന്ന എല്ലാ അഴുക്കുചാലുകളും ടാപ്പുചെയ്യാനും ജാർഖണ്ഡിനായി അംഗീകരിച്ച പദ്ധതികൾ ലക്ഷ്യമിടുന്നു. ജാർഖണ്ഡിലെ ദാമോദർ നദിയുടെ മലിനീകരണം തടയാൻ നിർദ്ദേശിച്ച എല്ലാ പദ്ധതികൾക്കും കേന്ദ്രം അംഗീകാരം നൽകി. 2022-23 വർഷത്തേക്കുള്ള ഉത്തരാഖണ്ഡിലെയും ബിഹാറിലെയും വനവൽക്കരണ പരിപാടികൾക്ക് 100 കോടി രൂപ ചെലവ് കണക്കാക്കി കേന്ദ്രം അംഗീകാരം നൽകി. കമ്മ്യൂണിറ്റി പങ്കാളിത്ത സമീപനത്തോടെ കാലാവസ്ഥയെ പ്രതിരോധിക്കുന്നതും, സുസ്ഥിരവുമായ ആവാസവ്യവസ്ഥ മാനേജ്മെന്റിന് പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയ്ക്കായി 42.80 കോടി രൂപ ചെലവ് കണക്കാക്കി.
നൈപുണ്യ വികസന പരിപാടികളിലൂടെ പ്രദേശത്തിന്റെ സംരക്ഷണവും സാമ്പത്തിക വികസനവും സഹിതം ഗംഗാ നദീതീരത്തിനടുത്തുള്ള സസ്യവൈവിധ്യത്തിന്റെ ശാസ്ത്രീയ പര്യവേക്ഷണം എന്ന പേരിൽ മറ്റൊരു പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (PRI), ഹരിദ്വാർ, ഉത്തരാഖണ്ഡിലെ പതഞ്ജലി ഓർഗാനിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (PRI) എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: PMUY: പ്രധാൻ മന്ത്രി ഉജ്ജ്വല എൽപിജി സബ്‌സിഡി അടുത്ത വർഷത്തേക്കും നീട്ടിയേക്കും
Share your comments