അലങ്കാര പ്രാവ് വളർത്തുന്നവരുടെ സർവ്വോന്മുഖ ഉന്നമനത്തിനായ് രൂപീകൃതമായ - ഓൾ ഇന്ത്യാ - രജിസ്ട്രേഷനുള്ള സംഘടനയാണ് Central Pigeon Club
നമ്മുടെ ഇന്ത്യയിൽ ലക്ഷോപലക്ഷം പേർ ഈ അലങ്കാര പ്രാവ്' വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ ; കോഴി വളർത്ത് - മത്സ്യം - പശു - തുടങ്ങിയവയ്ക്കൊക്കെ ഗവൺൻ്റി ൻ്റെ ഭാഗത് നിന്നും വളരേ പിന്തുണ ലഭിക്കുവോഴും അലങ്കാര പ്രാവ് മേഖല ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഇന്ത്യയിലും വിദേശത്തും വലിയ വിപണന സാധ്യതയുള്ള - വീട്ടമ്മമാർ ഉൾപ്പെടെയുള്ള അനേകായിരം പേർക്ക് തൊഴിൽ സാധ്യത നൽകുന്ന വളരെ വലിയ ഈ മേഖലയെ ഗവൺമെൻ്റ് ൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുകയെന്നതും CPC യുടെ ആദ്യന്തിക ലക്ഷ്യമാണ്.
ലോണുകളും ചികിത്സാ സംവിധാനങ്ങളും ഒക്കെ ഗൺമെൻ്റ് തലത്തിൽ ലഭ്യമായാൽ ഈ മേഖല ഉയരങ്ങൾ കീഴടക്കും.
നിലവിൽ ഈ മേഖലയ്ക്കായ് സമർപ്പിക്കപ്പെട്ട സംഘടനയാണ് Central Pigeon Club.
ഈ സംഘടനയുടെ സ്തുത്യർഹ പ്രവർത്തനങ്ങളിലൊന്നാണ് - CPC യുടെ സ്നേഹ സമ്മാനം പദ്ധതി യിൽ ഉൾപ്പെടുത്തി ഒരു നിർധന പ്രാവ് വളർത്ത് കാരന് - നിർമ്മിച്ച് നൽകിയ വീട്.
CPC ആസൂത്രണം ചെയ്ത പ്രാവ് മേഖലയെ ഉന്നതിയിലെത്തിക്കാനുതകുന്ന ' 5 ' പദ്ധതികളിലൊന്നായ സ്നേഹ സമ്മാന പദ്ധതി വഴി അനേകം പേർക്ക് ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടത്തിൽ ആശ്വാസമേകാൻ CPC യ്ക്ക് കഴിഞ്ഞിട്ടുണ്ട്.
അതിൽ ഏറ്റവും സന്തോഷകരമായ നേട്ടമാണ് 8 ലക്ഷത്തോളം രൂപ ചിലവിൽ CPC യുടെ നേതൃത്വത്തിൽ പണി കഴിപ്പിച്ച ഈ വീട്.
സ്നേഹ വീട് എന്ന് പേരിട്ടിരിക്കുന്ന ഈ വീടിൻ്റെ താക്കോൽദാനം - ഒക്ടോബർ 24 ആം തീയതി - Kബാബു MLA നിർവ്വഹിക്കും .
ചരിത്രപരമായ ആ നിമിഷത്തിന് സാക്ഷിയാകാൻ ഒട്ടനവധി പ്രമുഖരും പങ്കെടുക്കും.
Share your comments