-
-
News
ചെലവില്ലാ കൃഷി രീതിയിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടും
കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുന്നതിനായി ചെലവ് കുറഞ്ഞതും, കർഷകരുടെ ലാഭം വർദ്ധി പ്പിക്കുന്നതുമായ ചെലവില്ലാ കൃഷി രീതിയിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടും. ഇത് സംബന്ധിച്ച് അഭിപ്രായൈക്യം രൂപീകരിക്കുന്നതിനായി നീതി ആയോഗ് തിങ്കളാഴ്ച
സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.
കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുന്നതിനായി ചെലവ് കുറഞ്ഞതും,കർഷകരുടെ ലാഭം വർദ്ധി പ്പിക്കുന്നതുമായ ചെലവില്ലാ കൃഷി രീതിയിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടും.ഇത് സംബന്ധിച്ച് അഭിപ്രായൈക്യം രൂപീകരിക്കുന്നതിനായി നീതി ആയോഗ് തിങ്കളാഴ്ച
സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.രാസവളമോ ജൈവവളമോ ചേർക്കാതെ, പരമ്പരാഗതമായ കൃഷിസങ്കേതങ്ങൾ ഉപയോഗിക്കുന്നതാണ് ചെലവില്ലാ കൃഷി.വളമോ കീടനാശിനികളോ ഉപയോഗിക്കാതെ സ്വാഭാവിക രീതിയിൽ കൃഷി ചെയ്യുന്നതിനാൽ ചെടികൾ വളർത്തുന്നതിനും, വിളവെടുക്കുന്നതിനുമുള്ള ചെലവിൻ്റെ ആവശ്യമില്ല.
പശുവില്‍ നിന്നു കിട്ടുന്ന ചാണകം, മൂത്രം എന്നിവയാണ് വിത്തിൻ്റെ പരിപാലനത്തിന് ഉപയോഗിക്കുന്നത്. ഇത് കൃഷി ചെലവ് കുറയ്ക്കുകയും, മണ്ണിൻ്റെ ഫലപുഷ്‌ടി നിലനിർത്തുകയും,കാലാവസ്ഥാവ്യതിയാനം ചെറുക്കുകയും ചെയ്യുന്നു.
പരമ്പരാഗത കൃഷി യോജന,രാഷ്ട്രീയ കൃഷി യോജന എന്നീ രണ്ട് സ്കീമുകളനുസരിച്ചു മിക്ക സംസ്ഥാനങ്ങളും ചെലവില്ലാ കൃഷി രീതിയിലേക്ക് വരുവാൻ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു .ഹരിതവിപ്ലവത്തിൽ നിന്നും നിത്യ ഹരിത വിപ്ലവത്തിലക്കുള്ള മാറ്റമാണ് നമുക്കാവശ്യമെന്ന് നീതി യോഗ് അംഗം രമേഷ് ചാന്ദ് പറഞ്ഞു.കർണ്ണാടക ,ആന്ധ്രപ്രദേശ് ,ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ചെലവില്ലാ കൃഷി രീതിയിലേക്ക് കടന്നു കഴിഞ്ഞു
English Summary: Centre to urge states to adopt Zero budget farming
Share your comments