<
  1. News

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കനിര്‍ണയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കോട്ടയം:റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (DRC) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. റബ്ബര്‍ബോര്‍ഡ് കമ്പനികള്‍, റബ്ബര്‍പാല്‍ സംസ്‌കരണശാലകള്‍, റബ്ബറുത്പാദകസംഘങ്ങള്‍ തുടങ്ങിയവയില്‍ ഡി.ആര്‍.സി. ടെക്‌നീഷ്യനായി തൊഴില്‍ നേടുന്നതിന് സാധ്യത നല്‍കുന്നതാണ് ഈ കോഴ്‌സ്.

Abdul
ഡി.ആര്‍.സി. ടെക്‌നീഷ്യനായി തൊഴില്‍ നേടുന്നതിന് സാധ്യത നല്‍കുന്നതാണ് ഈ കോഴ്‌സ്.
ഡി.ആര്‍.സി. ടെക്‌നീഷ്യനായി തൊഴില്‍ നേടുന്നതിന് സാധ്യത നല്‍കുന്നതാണ് ഈ കോഴ്‌സ്.

കോട്ടയം:റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (DRC) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. റബ്ബര്‍ബോര്‍ഡ് കമ്പനികള്‍, റബ്ബര്‍പാല്‍സംസ്‌കരണശാലകള്‍, റബ്ബറുത്പാദകസംഘങ്ങള്‍ തുടങ്ങിയവയില്‍ ഡി.ആര്‍.സി. ടെക്‌നീഷ്യനായി തൊഴില്‍ നേടുന്നതിന് സാധ്യത നല്‍കുന്നതാണ് ഈ കോഴ്‌സ്.

റബ്ബര്‍പാല്‍സംസ്‌കരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍ എന്നിവര്‍ക്കെല്ലാം കോഴ്‌സ് പ്രയോജനം ചെയ്യും. പ്ലസ് ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് കോഴ്‌സില്‍ ചേരാം. Those who have studied Chemistry as a subject for Plus Two or Degree can join the course.
കോഴ്‌സ് ഫീസ് 3000 രൂപ (18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം ഫ്‌ളഡ് സെസ്സും പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും.

കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിതനിരക്കില്‍ താമസസൗകര്യം ലഭ്യമായിരിക്കും.
കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക്  https://bit.ly/3feCeVjഎന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2353127, 9447048502 എന്നീ ഫോണ്‍ നമ്പറുകളിലോ 04812353325 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇന്ത്യ പോസ്റ്റ് മെയിൽ മോട്ടോർ സർവീസ് ഡിപ്പാർട്ട്‌മെന്റ്ൽ നിരവധി അവസരങ്ങൾ

English Summary: Certificate Course in Dry Weighing of Rubber Milk

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds