
ഈ വര്‍ഷത്തെ സംസ്ഥാന കൃഷിവകുപ്പിന്റെ ഹൈടെക് കര്‍ഷക പുരസ്‌ക്കാരം നേടിയത് തിരുവനന്തപുരം വെടിവെച്ചാന്‍ കോവില്‍ പവിഴത്തിലെ ചന്ദ്രകുമാറാണ്. പുരസ്‌ക്കാരമായ ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഏറ്റുവാങ്ങി. പള്ളിച്ചല്‍ കൃഷിഭവന്‍ പരിധിയിലാണ് ചന്ദ്രകുമാറിന്റെ ഫാമുള്ളത്. നേരത്തെ മികച്ച യുവകര്‍ഷകനുള്ള പുരസ്‌ക്കാരം നേടിയിട്ടുള്ള ചന്ദ്രകുമാര്‍ 2012ലാണ് ഹൈടെക് ഫാമിംഗ് ആരംഭിച്ചത്. പോളി ഹൗസ് ഫാമിംഗാണ് നടത്തുന്നത്. കീടനിയന്ത്രണം ഒഴിവാക്കാന്‍ ലൈറ്റ് സ്ഥാപിച്ച് വിജയിച്ച കര്‍ഷകനാണ് ചന്ദ്രകുമാര്‍. ഇവിടെ നൂറുമേനി വിളവാണ് ലഭിക്കുന്നത്. 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പയര്‍, പാവല്‍, സാലഡ് വെള്ളരി,പച്ചമുളക്,വെണ്ട തുടങ്ങിയവയാണ് മാറിമാറി കൃഷി ചെയ്യുന്നത്.
Share your comments