CBSE പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ Time Table പ്രകാരം CBSE പന്ത്രണ്ടാം ക്ലാസ് Physics പരീക്ഷ നീട്ടിവെച്ചിട്ടുണ്ട്. നേരത്തെ മെയ് 13നാണ് Physics exam നിശ്ചിയിച്ചിരുന്നത്. ഈ പരീക്ഷ ജൂൺ 8ന് നടത്തും. ഇതിന് പുറമെ History, Banking exam തീയതികളും മാറ്റിയിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷയിൽ Science, Mathematics എന്നീ പേപ്പറുകളുടെ തീയിതിയിൽ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ടേംടേബിൾ പ്രകാരം സയൻസ് പരീക്ഷ മെയ് 21നും Mathematics പരീക്ഷ ജൂൺ 2നും നടക്കും. പുതിയ ടൈം ടേബിൾ കാണാൻ താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
https://imgk.timesnownews.com/media/CBSE_CLASS-X-Date_Sheet_2021_Updates.pdf
https://imgk.timesnownews.com/media/CBSE_CLASS-XII-Date_Sheet_2021_Revised.pdf
വിദ്യാർത്ഥികളും രക്ഷകർത്താക്കളും പുതുക്കിയ ടൈംടേബിളുകൾ നന്നായി മനസ്സിലാക്കുക. Data sheet, download ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നാലു ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളിൽ നടക്കും. രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയാണ്. മെയ് 4ന് പരീക്ഷ ആരംഭിച്ച് ജൂൺ 14ന് അവസാനിക്കും. പത്താം ക്ലാസ് പരീക്ഷ ജൂൺ 7ന് അവസാനിക്കും. ജൂലൈ 15 ഓടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം അറിയാൻ സാധിക്കും.
Share your comments