സംസ്ഥാനത്ത് ഇക്കഴിഞ്ഞ മാസങ്ങളിൽ കയറ്റുമതി നിരക്കിൽ വർദ്ധനവ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ22,202 കണ്ടെയ്നറുകൾ ആണ് കയറ്റുമതി ചെയ്തത്. ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഉൽപ്പന്നം കയറാണ്. മൊത്തം 1,933 കയർ ഉൽപ്പന്നങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളിൽ കയറ്റുമതി ചെയ്തത്.
വാർഷിക അടിസ്ഥാനത്തിൽ കയറ്റുമതി11.48 ശതമാനമാണ് വർധിച്ചിരിക്കുന്നത്. കയറു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ ആണ്. തുണിത്തരങ്ങളുടെ കയറ്റുമതിയാണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ12,467 കണ്ടെയ്നറുകളും ഒക്ടോബറിൽ 9,735 കണ്ടെയ്നറുകളും ആണ് കയറ്റി അയച്ചത്.
എന്നാൽ സെപ്റ്റംബർ മാസത്തിലെ കയറ്റുമതി കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത തുണിത്തരങ്ങൾ ആണ്. രണ്ടു മൂന്നു സ്ഥാനം യഥാക്രമം ശീതീകരിച്ച ഭക്ഷണപദാർഥങ്ങൾക്കും കയറിനുമാണ്. 2019ലെ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ കയറ്റുമതി കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് സമുദ്രോല്പന്നങ്ങൾ ആണ്. 2.374 കണ്ടെയ്നർ സമുദ്ര വിഭവങ്ങൾ കഴിഞ്ഞവർഷം മാസങ്ങളിൽ കയറ്റുമതി ചെയ്തിട്ടുണ്ട്.
കണ്ടെയ്നർ ക്ഷാമം തന്നെയാണ് സമുദ്രോൽപ്പന്ന മേഖലയെ ബാധിച്ചത്. എന്നാൽ ഇക്കഴിഞ്ഞ മാസങ്ങളിൽ ഇറക്കുമതി നിരക്ക് കുത്തനെ കുറഞ്ഞു.29.3 ശതമാനം വാർഷിക ഇടിവാണ് സംസ്ഥാനത്ത് ഇറക്കുമതിയിൽ ഉണ്ടായത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്ത ഉൽപന്നം ന്യൂസ് പ്രിൻറ് ആണ്. ഇറക്കുമതിയിലെ വൻ ഇടിവ് കയറ്റുമതിയിലെ നിരക്കിനെ ബാധിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് എത്തുന്ന കണ്ടെയ്നറുകളിൽ ആണ് ഭൂരിഭാഗം ഉല്പന്നങ്ങളും കയറ്റി അയക്കുന്നത്.
Share your comments