പോസ്റ്റ് ഓഫീസ് മുഖേന അയച്ച രജിസ്റ്റർഡ് കത്ത് സ്വീകർത്താവിനു എത്തുന്നതിനു മുൻപ് തിരിച്ച് വിളിക്കാൻ സാധിക്കുമോ?
അയച്ച കത്ത് "Recall" ചെയ്യുവാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷ 6 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് പതിപ്പിച്ചു ബിൽ സഹിതം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചാൽ, ഒരിക്കൽ അയച്ച കത്ത് മേൽവിലാസക്കാരന് കൈപ്പറ്റിയിട്ടില്ലെങ്കിൽ "Recall" ചെയ്യുവാൻ സാധിക്കും.
ഒരിക്കൽ രജിസ്റ്റർ ചെയ്ത് അയച്ച തപാൽ ഉരുപ്പടിയുടെ മേൽവിലാസം മാറ്റുവാൻ സാധിക്കുമോ?
മേൽവിലാസക്കാരൻ കൈപ്പറ്റിയിട്ടില്ലെങ്കിൽ മാറ്റുവാൻ സാധിക്കും.
തപാൽ ഓഫീസിലെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചു സേവനങ്ങളെക്കുറിച്ചു പരാതിയുണ്ടെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?
പോസ്റ്റ് മാസ്റ്റർ/ഇൻചാർജ് ഓഫീസർ, ഡിവിഷനിലെ പോസ്റ്റ് ഓഫീസുകളുടെ സീനിയർ സൂപ്രണ്ട് / സൂപ്രണ്ട്, റീജിയന്റെ പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവർക്ക് പരാതി സമർപ്പിക്കാവുന്നതാണ്.
പരാതി ഓൺലൈനായി സമർപ്പിക്കാൻ പറ്റുമോ?
സാധിക്കും
Link: https://www.indiapost.gov.in/VAS/Pages/complaintregistration.aspx
Share your comments