<
  1. News

ജില്ലാ ക്ഷീരസംഗമത്തിനൊരുങ്ങി ചേലക്കര

ജില്ലാ ക്ഷീരസംഗമത്തിന് ചേലക്കര വേദിയാകും. സ്വാഗതസംഘം രൂപീകരണ യോഗം തോനൂർക്കര എം എസ് എൻ ഓഡിറ്റോറിയത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ അധ്യക്ഷയായി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വീണ എൻ പദ്ധതി വിശദീകരിച്ചു.

Meera Sandeep
ജില്ലാ ക്ഷീരസംഗമത്തിനൊരുങ്ങി  ചേലക്കര
ജില്ലാ ക്ഷീരസംഗമത്തിനൊരുങ്ങി ചേലക്കര

തൃശ്ശൂർ: ജില്ലാ ക്ഷീരസംഗമത്തിന് ചേലക്കര വേദിയാകും. സ്വാഗതസംഘം രൂപീകരണ യോഗം തോനൂർക്കര എം എസ് എൻ ഓഡിറ്റോറിയത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ്  ഉദ്ഘാടനം ചെയ്തു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ അധ്യക്ഷയായി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  വീണ എൻ പദ്ധതി വിശദീകരിച്ചു.  മന്ത്രി കെ രാധാകൃഷ്ണന്‍, രമ്യ ഹരിദാസ്‌ എം പി എന്നിവര്‍ രക്ഷാധികാരികള്‍ ആയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, മിൽമ, കേരളഫീട്സ് ചെയർമാൻ  എന്നിവര്‍ ചെയർമാൻമാരായുള്ള 51 അംഗ സംഘാടക സമിതിയും  രൂപീകരിച്ചു.

എളനാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍  ചേലക്കര എസ് എം ടി സ്കൂള്‍ ഗ്രൗണ്ടിലാണ് സംഗമം നടത്തുന്നത്. 13 സബ്കമ്മിറ്റികൾ രൂപീകരിച്ച്  ഗ്രൂപ്പ് ചർച്ചകൾ നടത്തി നിർദ്ദേശങ്ങള്‍ അവതരിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി വ്യത്യസ്ത  പരിപാടികളാണ് ക്ഷീരസംഗമത്തിന്റെ ഭാഗമായി സംഘാടക സമിതി ഒരുക്കുന്നത്.

പതാക ഉയർത്തല്‍, കന്നുകാലി പ്രദർശനം, സ്കൂള്‍ വിദ്യര്‍ത്ഥികൾക്കായുള്ള മത്സരങ്ങള്‍, ക്ഷീര വികസന സെമിനാറുകള്‍, കർഷക സെമിനാറുകള്‍, ഘോഷയാത്ര, സാംസ്ക്കാരിക പരിപാടികള്‍, പൊതു സമ്മേളനം, ക്ഷീരകർഷകരെ ആദരിക്കല്‍  തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. 

എളനാട് ക്ഷീരസംഘം പ്രസിഡൻറ് കെ കെ രവീന്ദ്രന്‍  യോഗത്തിൽ സ്വാഗതവും ക്ഷീരവികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ   പി എം രാധിക നന്ദിയും പറഞ്ഞു. പഴയന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ മുരളീധരന്‍, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ പത്മജ, ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാന്ഡിംഗ്  കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ എസ് നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് പി പ്രശാന്തി, ആരോഗ്യവിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജ, കെ സി എം എം എഫ് ഭരണസമിതി അംഗം താര ഉണ്ണികൃഷ്ണൻ, ഇ ആർ സി എം പി യു അംഗം  ടി എന്‍ സത്യൻ, തിരുവല്ലാമല ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്മിത സുകുമാരൻ, ചേലക്കര ഗ്രാമപഞ്ചായത് സ്ഥിരം സമിതി അധ്യക്ഷന്മാാരായ  കെ കെ ശ്രീവിദ്യ, എല്ലിശ്ശേരി  വിശ്വനാഥൻ, വാർഡ് മെമ്പര്‍ പി കെ നിർമ്മല, എസ് എം ടി എച്ച് എസ് എസ് പ്രിൻസിപ്പൽ  എന്‍ സുനിത, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ പി എം നൗഫൽ,  എന്‍ ഗോവിന്ദൻ, ഗീത രാധാകൃഷ്ണന്‍, ക്ഷീരകർഷക പ്രതിനിധികളായ ശ്രീകുമാർ, ഷാജി ആനിതോട്ടത്തില്‍, ക്ഷീരവികസന ഓഫീസര്‍ പി എ അനൂപ്‌ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Chelakkara is getting ready for the district dairy meeting

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds