<
  1. News

ഇടുക്കിക്ക് 12000 കോടിയുടെ പാക്കേജ്

ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കൽ ഇതിനു പുറമേയാണ്.

Priyanka Menon
ഇടുക്കിക്ക് 12000 കോടിയുടെ പാക്കേജ്
ഇടുക്കിക്ക് 12000 കോടിയുടെ പാക്കേജ്

ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കൽ ഇതിനു പുറമേയാണ്. ഇത്രയും വലിയ തുക ഏകോപിതമായും കാര്യക്ഷമമായും ചെലവഴിക്കാൻ കഴിഞ്ഞാൽ ഇടുക്കി ജില്ലയുടെ മുഖച്ഛായ മാറും.

ഈ പാക്കേജിന്റെ നടത്തിപ്പിനായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുകയും മാസംതോറും അവലോകനം നടത്തുകയും ചെയ്യും. ഇടുക്കിയുടെ സമഗ്രവികസനവും സമ്പദ്‌സമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പാക്കേജിന് ആറ് പ്രധാന തൂണുകളാണുള്ളത്.

കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുടെയും മൃഗപരിപാലനത്തിന്റെയും ഉൽപ്പാദനക്ഷമത ഉയർത്തും.

Chief Minister Pinarayi Vijayan said in a press conference that a package of Rs 12,000 crore has been announced for the next five years to address the problems of Idukki district. The inclusion of local bodies is in addition to this. The face of Idukki district will change if such a large amount of money can be spent in a coordinated and efficient manner. A Special Officer will be appointed for the implementation of this package and will be reviewed on a monthly basis. The package has six main pillars for the overall development and economic prosperity of Idukki.

മൂല്യവർദ്ധിത സംസ്‌കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ടൂറിസം വികസിപ്പിക്കുക, ഭൗതിക സാമൂഹ്യ പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, പരിസ്ഥിതി സന്തുലനാവസ്ഥ പുനസ്ഥാപിക്കുക, ഇടുക്കി ജില്ലയുടെയും അതുവഴി സംസ്ഥാനത്തിന്റെയാകെയും പുരോഗതി ഉറപ്പാക്കുക എന്നിവയാണ് പാക്കേജിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

English Summary: Chief Minister Pinarayi Vijayan said in a press conference that a package of Rs 12,000 crore has been announced for the next five years to address the problems of Idukki district

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds