<
  1. News

ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘം ആർ 71 (ഡി) യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. പാലിന്റെ കൃത്രിമത്വത്തെ പിടിക്കുന്നതിനുള്ള ചുമതല ക്ഷീര വികസന വകുപ്പിന് കൂടി നൽകണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും ആ രീതിയിൽ മുന്നോട്ട് പോകാനാണ് കരുതുന്നതെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

Meera Sandeep
ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘം ആർ 71 (ഡി) യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. പാലിന്റെ കൃത്രിമത്വത്തെ പിടിക്കുന്നതിനുള്ള ചുമതല ക്ഷീര വികസന വകുപ്പിന് കൂടി നൽകണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും ആ രീതിയിൽ മുന്നോട്ട് പോകാനാണ് കരുതുന്നതെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്  മന്ത്രി പറഞ്ഞു.

പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണവും വിതരണവും ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘം വിവിധമാക്കണം. സർക്കാർ സഹായത്തോടെ പാലിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് മാർക്കറ്റ് ചെയ്ത് ക്ഷീര കർഷകർക്ക് കൂടുതൽ വില ലഭ്യമാകുന്ന വിധത്തിൽ  പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി.  കെട്ടിടം നിർമ്മിച്ച എഞ്ചിനീയർ  വി ജെ ദിലീപ്, ചിയ്യാരം ക്ഷീര വ്യവസായ സംഘത്തിൽ 25 വർഷത്തിലധികം സേവനമനുഷ്ഠിച്ച് വിരമിച്ച  ജീവനക്കാരി ശാന്ത ശാന്തൻ എന്നിവരെ  ആദരിച്ചു.

ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ടി കെ ഷിജോ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ,  42-ാം ഡിവിഷൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ,  ചേർപ്പ് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ മീനു റസ്സൽ, ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘം വൈസ് പ്രസിഡന്റ് സുരേഷ് കോച്ചേരി തുടങ്ങിയവർ പങ്കെടുത്തു.

English Summary: Chiiyaram inaugurated the new building of Dairy Industry Co-operative Society

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds