ലോകത്തിന് അത്ഭുതമായി ചന്ദ്രനിൽ വിത്ത് മുളപ്പിച്ചു ചൈന അഭിമാന നേട്ടം കൊയ്തു. ശാസ്ത്രലോകത്തിന് അഭിമാനമായ ചെെനയുടെ ചന്ദ്ര ദൗത്യത്തില്‍ ചാങ് ഇ- 4 ന്റെ പേടകത്തില്‍ കൊണ്ടുപോയ വിത്താണ് ചന്ദ്രനില്‍ മുളപ്പിച്ചതെന്ന് ചെെനീസ് നാഷണല്‍ സ്പേസ് അഡിമിനിസ്ട്രഷന്‍ വ്യക്തമാക്കുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ നടക്കുന്ന ആദ്യ ബയോളജിക്കല്‍ പ്രവര്‍ത്തനമാണ് വിത്ത് മുളപ്പിച്ചതിലൂടെ നേടിയതെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു.
ജനുവരി 4 നാണ് ചെെനയുടെ ചാംഗ് ഇ 4 ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിയത്. ചന്ദ്രൻ്റെ ഇരുണ്ട പ്രദേശത്തേക്ക് നടത്തുന്ന ആദ്യ ദൗത്യമാണ് ചാംഗ് ഇ 4. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെടി വളരുന്നുണ്ടെങ്കിലും കൃത്രിമമായ ജെെവിക വ്യവസ്ഥയില്‍ ആദ്യമായാണ് ചന്ദ്രനില്‍ വിത്ത് മുളയ്ക്കുന്നത്. ഇത് ഭാവിയില്‍ ശാസ്ത്രലോകത്തിന് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടുന്നത്.
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആദ്യമായി ഒരു രാജ്യം തങ്ങളുടെ ഉപഗ്രഹം ഇറക്കുന്നത്. ഇതിനു മുമ്പ് സോവിയറ്റ് യൂണിയന്‍ ഇരുണ്ട ഭാഗങ്ങുടെ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിലും ഇവിടെ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ എയ്ത്കെന്‍ ബേസിലാണ് ചെെനയുടെ പര്യവേഷണ വാഹനം ഗവേഷണം നടത്തുക.ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയില്‍ എത്തിക്കാന്‍ ശേഷിയുള്ള ചാങ് ഇ-5 ഇടുത്ത വര്‍ഷം ചെെന നിക്ഷേപിക്കും.
Share your comments