എറണാകുളം: ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിളകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം. വിളകളെ ആക്രമിക്കുന്ന രോഗങ്ങളേയും കീടങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്ക് സഹായവും നല്‍കുന്നു.
2017-18 വര്‍ഷത്തില്‍ നൂതന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം ആരംഭിച്ചത്. വിളകളില്‍ രോഗ ലക്ഷണം കണ്ടെത്തിയാലുടനെ കര്‍ഷകര്‍ക്ക് സാമ്പിളുമായി സെന്റില്‍ എത്തിയാല്‍ പരിശോധിച്ച് ആവശ്യമായ പ്രതിവിധിയും പ്രതിരോധ മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കും. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക് ഇവിടെ നിന്നു ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വിളകളുടെ ആരോഗ്യം സംരക്ഷിക്കാൻ കൃഷി വകുപ്പിൻ്റെ ക്ലിനിക്കുകൾ
എല്ലാ ബുധനാഴ്ചയും കര്‍ഷകര്‍ക്ക് സ്ഥാപനത്തിന്റെ സേവനം ലഭിക്കും. മരുന്നുകള്‍ ഉപയോഗിക്കുന്ന വിധവും അളവുകളും ഇവിടത്തെ ജീവനക്കാര്‍ വ്യക്തമായി കുറിച്ച് നല്‍കും.
പരിശോധനയ്ക്കായി ആവശ്യമായ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക വിള ആരോഗ്യ കേന്ദ്രം സംസ്ഥാനതലത്തില്‍ മാതൃകയാകുന്ന പദ്ധതിയാണ്.
The Primary Crop Health Center provides solutions to crop diseases to the farmers of Churnnikkara Gram Panchayat, Ernakulam. It also helps the farmers to control the diseases and pests that attack the crops to some extent.
The primary crop health center was started in the year 2017-18 as part of the innovative projects. As soon as the symptoms of the disease are detected in the crops, if the farmers reach the center with the samples, they will be tested and the necessary remedies and preventive measures will be suggested. Farmers can get the required medicines free from here.
Share your comments