സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (CISF) കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.cisfrectt.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്. വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാവൂ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/11/2022)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 20 2022 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
സ്വീപ്പർ, പെയിന്റർ, കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, മേസൺ, പ്ലമർ, മാലി, വെൽഡർ, ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
ശമ്പളം
21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. മറ്റ് അലവൻസുകളുമുണ്ട്.
പ്രായപരിധി
പ്രായം, ഓഗസ്‌റ്റ് 1, 2022 ന് 18 നും 23നും വയസ്സിന് ഇടയിൽ ഉള്ളവരായിരിക്കണം. അർഹർക്ക് ഇളവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കിമാറ്റും: മന്ത്രി ഡോ. ആർ. ബിന്ദു
വിദ്യാഭ്യാസ യോഗ്യത
മട്രിക്കുലേഷനോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ ട്രേഡിൽ ഐടിഐ പരിശീലനമുണ്ടെങ്കിൽ മുൻഗണന നൽകും.
ശാരീരിക യോഗ്യത
ഉയരം:
പുരുഷന്മാർക്ക്: 170 സെ.മീ (എസ്‌ടിക്ക്: 162.5 സെ.മീ), നെഞ്ചളവ്: 80–85 സെ.മീ (എസ്‌ടിക്ക്: 76–81 സെ.മീ), തൂക്കം: ആനുപാതികം. സ്ത്രീകൾക്ക്: 157 സെ.മീ (എസ്‌ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.
കാഴ്‌ചശക്‌തി:
ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.
ബന്ധപ്പെട്ട വാർത്തകൾ: നിയുക്തി മെഗാ ജോബ് ഫെയര്‍ 2022; 2000ത്തോളം തൊഴിലവസരങ്ങൾ
തിരഞ്ഞെടുപ്പു രീതി
ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും
ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം.
അപേക്ഷാഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.
Share your comments