-
-
News
കാലാവസ്ഥാ വ്യതിയാനം വരയാടുകൾക്ക് ഭീഷണിയാകുന്നു
വരയാടുകളെ കാണുന്നത് തന്നെ കണ്ണിനും മനസ്സിനും ആനന്ദം ഉളവാക്കുന്ന ഒന്നാണ്.വംശനാശ ഭീഷണി നേരിടുന്ന വരയാടുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന രാജമലയിലാണ്.
വരയാടുകളെ കാണുന്നത് തന്നെ കണ്ണിനും മനസ്സിനും ആനന്ദം ഉളവാക്കുന്ന ഒന്നാണ്.വംശനാശ ഭീഷണി നേരിടുന്ന വരയാടുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന രാജമലയിലാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം വരയാടുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുവെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. അന്തര്‍ദേശീയ ജേര്‍ണലായ ഇക്കൊളജിക്കല്‍ എന്‍ജീനീയറിങ്ങില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ വരയാടുകള്‍ ഉള്ള ഒട്ടുമിക്ക വന്യജീവി സങ്കേതങ്ങളും 2030 ആകുമ്പോഴേക്കും അവയ്ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാതായിത്തീരുമെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാൽ ചിന്നാര്‍ വന്യജീവി സങ്കേതം, ഇരവികുളം ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സങ്കേതം എന്നിവടങ്ങളിലെ വരയാടുകളുടെ ആവാസവ്യവസ്ഥകള്‍ക്ക് മാത്രമാണ് കാര്യമായ കോട്ടം സംഭവിക്കാതിരിക്കുക.ലോകത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് രണ്ടായിരത്തി അഞ്ഞൂറോളം വരയാടുകള്‍മാത്രമാണ്.കുറച്ചു കുറച്ചായി പലയിടങ്ങളിൽ ചിതറി കിടക്കുന്നത് കൊണ്ട് ഇവയ്ക്ക് പ്രാദേശിക വംശനാശം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഗവേഷകരുടെ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.സമുദ്രനിരപ്പില്‍നിന്നും എണ്ണൂറ് മീറ്ററും അതിനു മുകളിലും ഉള്ള പുല്‍പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്ന വരയാടുകളുടെ നിലവിലുള്ള ആവാസവ്യവസ്ഥയെ ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പ്രാദേശികമായി വംശനാശത്തിനുള്ള സാധ്യത കൂട്ടുമെന്ന് ഗവേഷണത്തിൻ്റെ പ്രിൻസിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയിരുന്ന കെ എം ജയഹരി പറയുന്നു.
വരയാടുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വലിയ ഭീഷണിനേരിടുന്നു എന്ന് തന്നെയാണ് ഇത് വ്യക്തമാകുന്നതെന്ന് അശോക ട്രെസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇൻ ഇക്കോളജി എന്‍വിയോണ്‍മെന്റിലെ ഗവേഷകരും പഠനത്തില്‍ പങ്കാളിയായ മലയാളി ഗവേഷകരായ സോണി ആര്‍ കെയും സന്ദീപ് സെന്നും പറയുന്നത്. വരയാടുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി സമഗ്രമായ ഒരു രൂപരേഖ ഉണ്ടാക്കേണ്ടതുണ്ട്. അതിനു ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചുള്ള ഇക്കോളജി പഠനങ്ങളും ജനറ്റിക് പഠനങ്ങളും ആവശ്യമാണ്- സോണി ആര്‍ കെയും സന്ദീപ് സെന്നും വ്യക്തമാക്കുന്നു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്. വരയാടുകള്‍ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് കാണപ്പെടുന്നത് എന്നിരിക്കെ ഈ രണ്ടു സംസ്ഥാനങ്ങളിലെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒന്നിച്ചു ഇവയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ടതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
English Summary: Climate change threatens Nilgiri Tahr
Share your comments