തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം (Depression) വടക്കൻ തമിഴ്നാട് തീരത്തുകൂടി കരയിൽ പ്രവേശിച്ചു. കഴിഞ്ഞ 6 മണിക്കൂറായി 10 കി.മി വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച തീവ്ര ന്യൂനമർദ്ദം ഇന്നലെ (11 നവംബർ 2021) രാത്രി 11.30 ഓടെ ചെന്നൈ തീരത്ത് നിന്ന് ഏകദേശം 40 കി.മീ തെക്കു - തെക്കുകിഴക്കു മാറി സ്ഥിതി ചെയുന്നു. തുടർന്നു പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഇന്ന് രാവിലെ ശക്തി ക്ഷയിച്ചു ന്യുനമർദ്ദംമായി മാറാൻ സാധ്യത.നിലവിൽ മധ്യ അറബികടലിൽ ന്യുന മർദ്ദം നിലനിൽക്കുന്നു.
ബംഗാൾ ഉൾകടലിൽ വീണ്ടും ന്യുന മർദ്ദ സാധ്യത
നവംബർ 13 ഓടെ ബംഗാൾ ഉൾകടലിൽ തെക്കൻ അന്തമാൻ കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത 5 ദിവസം കൂടി തുടരാൻ സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര ജല കമ്മീഷണന്റെ (CWC) നദികളുടെ ജലനിരപ്പിനെ സംബന്ധിച്ചുള്ള ജാഗ്രത നിർദ്ദേശം
നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അച്ചൻകോവിൽ, മണിമല, പെരിയാർ, മീനച്ചിൽ, പമ്പ, മുവാറ്റുപുഴ, ഇത്തിക്കര, കല്ലട, പള്ളിക്കൽ നദികളിലും, പ്രസ്തുത നദികളുടെ കൈവഴികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
നിലവിൽ അച്ചൻകോവിൽ (പത്തനംതിട്ട ജില്ല.) നദിയുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പ്രളയ സാധ്യത കാണുന്നുണ്ട്. കൂടാതെ കരമന, നെയ്യാർ (തിരുവനന്തപുരം ജില്ല) നദികളുടെയും ജലനിരപ്പിന്റെ പ്രവണത താഴുന്നതായിയാണ് കാണപ്പെടുന്നത്.
Share your comments