കളമശ്ശേരി:കേരള സർക്കാരിൻ്റെ നൈപുണ്യ പരിശീലനം പദ്ധതിയായ അസാപ്പിൻ്റെ കീഴിൽ കളമശ്ശേരി കിൻഫ്രയിൽ ആരംഭിച്ച കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ റുഖിയ ജമാൽ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ജില്ലയിലെ വ്യവസായ മേഖലയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നൈപുണ്യ പരിശീലനത്തെയും കോർത്തിണക്കിക്കൊണ്ടുള്ള പ്രവർത്തനമാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ ഉദ്ദേശിക്കുന്നത് .
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഐടി സംരംഭങ്ങളിൽ ഒന്നായ ഐ ബി എം , അസാപും ആയി കൈകോർത്ത് മികച്ച പരിശീലനമാണ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകുന്നത്.
കേന്ദ്രസർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും നൈപുണ്യ പരിശീലനങ്ങൾക്ക് അനുസരിച്ചുള്ള എൻ.എസ്.ക്യൂ.എഫ് & ഇൻഡസ്ട്രി സർട്ടിഫൈഡ് കോഴ്സുകളാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്& മെഷീൻ ലേണിങ്ങ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ മാനേജ്മെൻറ്, ഇൻ്റർനെറ്റ് ഓഫ് തിങ്സ് എന്നിവയാണ് കോഴ്സുകൾ.
നഗരസഭ ചെയർപേഴ്സൺ റുഖിയ ജമാൽ, വൈസ് ചെയർമാൻ ടി എസ് അബൂബക്കർ, കൗൺസിലർ വിഎസ് അബൂബക്കർ , അസാപ് സി.എസ്.പി. പ്രോഗ്രാം മാനേജർ വർഗീസ് ജോർജ് എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നൂതന തൊഴിൽ നൈപുണ്യ കോഴ്സുകളുമായി സ്കിൽ പാർക്കുകൾ
#Skillpark #Naipunya #Jobsearch #Kalamassery #ASAP
Share your comments