കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI) ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണന് 2020ലെ വാസ്‌വിക് ഇൻഡസ്ട്രിയൽ റിസർച്ച് പുരസ്‌കാരം ലഭിച്ചു. അഗ്രികൾച്ചറൽ സയൻസ് ആന്റ് ടെക്‌നോളജി വിഭാഗത്തിൽ മത്സ്യജനിതക ഗവേഷണ മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം. പ്രശസ്തി പത്രവും ഒന്നര ലക്ഷം രൂപയുമടങ്ങുന്ന പുരസ്‌കാരം ശാസ്ത്ര-സാങ്കേതിക-പാരിസ്ഥിതിക ഗവേഷണ രംഗത്ത് മികച്ച സംഭാവകനകളർപ്പിച്ചവർക്കാണ് നൽകി വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാവ്യതിയാനം: മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് വേണമെന്ന് ആവശ്യം
വംശനാശം നേരിടുന്ന മീനുകളുടെയും വാണിജ്യപ്രധാന മത്സ്യയിനങ്ങളുടെയും സംരക്ഷണത്തിൽ ഏറെ സഹായകരമായ ഗവേഷണ പഠനങ്ങളുൾപ്പെടെ ഗവേഷണ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ ഡോ ഗോപാലകൃഷ്ണൻ സ്വന്തമാക്കിയിട്ടുണ്ട്. മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യകളുടെ വികസനം, ടാക്‌സോണമി, ജെനിറ്റിക് സ്‌റ്റോക് ഐഡന്റിഫിക്കേഷൻ തുടങ്ങിയവ ഇതിൽപെടും.
ബന്ധപ്പെട്ട വാർത്തകൾ: സുഭിക്ഷ കേരളം - മത്സ്യ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയാൻ
അദ്ദേഹം നേതൃത്വം നൽകിയ ജനിതക പഠനങ്ങളും വികസിപ്പിച്ച സാങ്കേതികവിദ്യകളും സമുദ്രജലകൃഷി ജനകീയമാക്കുന്നതിനും മീനുകളുടെ സംരക്ഷണത്തിനും ഏറെ സഹായകരമായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനത്തിന് സഹായകരമാകുംവിധം ബദൽ ഉപജീവനം ഉറപ്പുവരുത്താൻ ഈ പഠനങ്ങൾ ഉപകരിച്ചതായി പുരസ്‌കാരസമിതി വിലയിരുത്തി.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികളുടെ അപകട മരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു മന്ത്രി സജി ചെറിയാൻ
അഗ്രികൾച്ചറൽ സയൻസ് ആന്റ് ടെക്‌നോളജി ഉൾപ്പെടെ എട്ട് വിഭാഗങ്ങളിലായാണ് എല്ലാ വർഷവും വാസ്‌വിക ഗവേഷണ പുരസ്‌കാരം നൽകുന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി ശ്രീകാന്ത് ബാഡ്‌വേയിൽ നിന്നും ഡോ ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി.
Share your comments