കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ്, എന്നീ തസ്തികകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/04/2022)
സീനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവുകളുണ്ട്. നെറ്റ് യോഗ്യതയോട് കൂടി അപ്ലൈഡ് ഫിഷറീസ്, അക്വാകൾച്ചർ, സോഷ്യൽ സയൻസ്, ഫിഷറീസ് സയൻസ്, അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ, ഫിഷ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. രണ്ട് വർഷത്തെ ഗവേഷണ പരിചയം നിർബന്ധമാണ്.
ഫീൽഡ് അസിസ്റ്റന്റിന്റെ രണ്ട് ഒഴിവുകളാണുള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, അപ്ലൈഡ് ഫിഷറീസ്, അക്വാകൾച്ചർ, സോഷ്യൽസയൻസ് എന്നിവയിലേതിലെങ്കിലുമുള്ള ഉന്നത ബിരുദവും മത്സ്യമേഖലയിലുള്ള പ്രവൃത്തിപരിചയവും അഭികാമ്യം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും seettdcmfri22@gmail.com എന്ന വിലാസത്തിലേക്ക് ഏപ്രിൽ 25ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക - www.cmfri.org.in
Share your comments