സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ച കോ-ഓപ്പ്. മാർട്ടിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിൽ പാർലമെന്റംഗം അഡ്വ.എ.എം ആരീഫ് ഉദ്ഘാടനം ചെയ്തു. കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ആദ്യവിൽപ്പന ഏറ്റുവാങ്ങി. അസിസ്റ്റന്റ് രജിസ്ട്രാർ കെ. ദീപു, കൃഷി ഓഫീസർ ജാൻസി , സി.എസ്.സന്തോഷ്, ബോബി പുരുഷോത്തമൻ , ബി.ബാബു, ഭരണസമിതിയംഗങ്ങളായ ജി മുരളി, റ്റി.ആർ. ജഗദീശൻ ,വിജയ , പ്രസന്നകുമാരി , കെ.ഷൺമുഖൻ, പി.ഗീത എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാർ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ . ഭരണ സമിതിയംഗം കെ.കൈലാസൻ സ്വാഗതവും ജി. ഉദയപ്പൻ നന്ദിയും പറഞ്ഞു.നാടൻ പച്ചക്കറികൾ ഉൾപ്പെടെയുള്ള കഞ്ഞിക്കുഴിയുടെ സ്വന്തം ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും വാങ്ങാൻ കഴിയും.
കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ തറവിലപ്രഖ്യാപിച്ചിട്ടുള്ള പതിനാറിനം പച്ചക്കറികളുടെ സംഭര ണവും വിപണനവും ഇവിടെ ഉണ്ടാകും.
ബാങ്കിന്റെ വായ്പകളിലൂടെ കുടുംബശ്രീ-സ്വാശ്രയ ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിച്ചിട്ടുള്ള വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളും ന്യായമായ വിലയ്ക്ക് ലഭിക്കും. നാടൻ പശുവിൻ പാലും കോഴി - താറാവ്മുട്ടകളും വിൽപ്പനയ്ക്കുണ്ടാകും. ഗുണമേൻമയേറിയപച്ചക്കറി - ഫലവൃക്ഷ തൈകളും പൂച്ചെടികളും വിവിധ തരംപൂച്ചട്ടികളും ജൈവ വളങ്ങളും ഉൾപ്പെടെ കാർഷിക മേഖലയ്ക്കാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന തരത്തിലാണ് കോ ഓപ്പ് മാർട്ട് കഞ്ഞിക്കുഴിയിൽ ദേശീയ പാതയ്ക്കു സമീപമുള്ളബാങ്ക് ഹെഡ് ഓഫീസിനു മുൻ വശത്ത് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നെല്ലിക്കുഴിയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചു
#100dayprogramme #Kerala #servicecooperativebank #organic manure #krishi
Share your comments