കൊച്ചിൻ ഷിപ്‌യാഡിൽ ഐടിഐ/ടെക്നിഷ്യൻ അപ്രന്റിസ്, പ്രോജക്ട് അസിസ്റ്റന്റ് എന്നി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 362 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.cochinshipyard.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/09/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 4 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
പ്രായപരിധി
പ്രായം 04.10.23 ന് 18 വയസ്സായിരിക്കണം
ബന്ധപ്പെട്ട വാർത്തകൾ: ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ വിവിധ ഒഴിവുകൾ
അപ്രന്റിസ് - വിഭാഗങ്ങളും യോഗ്യതയും
ഐടിഐ ട്രേഡ് അപ്രന്റിസ്: 300 ഒഴിവ് (ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), പെയിന്റർ (ജനറൽ)/പെയിന്റർ (മറൈൻ), മെക്കാനിക് മോട്ടർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/കാർപെന്റർ/ വുഡ് വർക്ക് ടെക്നിഷ്യൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റർ/പ്ലമർ, റഫ്രിജറേഷൻ & എസി മെക്കാനിക്/ റഫ്രിജറേഷൻ & എസി ടെക്നിഷ്യൻ, മറൈൻ ഫിറ്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി) സ്റ്റൈപൻഡ്: 8000 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിലെ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്: 8 ഒഴിവ് (അക്കൗണ്ടിങ് & ടാക്സേഷൻ/ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബേസിക് നഴ്സിങ് & പാലിയേറ്റീവ് കെയർ/ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്/ ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി/ ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് & റസ്റ്ററന്റ് മാനേജ്മെന്റ്/ ക്രാഫ്റ്റ് ബേക്കർ): ബന്ധപ്പെട്ട വിഭാഗത്തിൽ വിഎച്ച്എസ്‌ഇ ജയം. സ്റ്റൈപൻഡ്: 9000 രൂപ.
പ്രോജക്ട് അസിസ്റ്റന്റ്
54 ഒഴിവുകൾ. മൂന്നു വർഷ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ഒക്ടോബർ 7 വരെ.
വിഭാഗം, യോഗ്യത
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ: 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പരിചയവും.
ഐടി: കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പരിചയവും. ഫിനാൻസ്: എംകോം, 2 വർഷത്തെ പരിചയം.
പ്രായപരിധി
വയസ്സ് 30. അർഹർക്ക് ഇളവുണ്ട്.
ശമ്പളം
(1, 2, 3 വർഷങ്ങളിൽ): 24,400, 25,100, 25,900+ആനുകൂല്യങ്ങൾ.
Share your comments