കൊക്കോയ്ക്ക് ആഭ്യന്തര വിപണിയിലും ആഗോള തലത്തിലും ആവശ്യക്കാര്‍ ഏറെയാണെകിലും ഇടുക്കി ജില്ലയില്‍ ന്യായവില ലഭിക്കുന്നില്ല. രണ്ട് വര്‍ഷം മുന്‍പുവരെ ഉണങ്ങിയ കൊക്കൊഅരിക്ക് കിലോയ്ക്ക് 200 രൂപ ലഭിച്ചിരുന്നു എന്നാല്‍, ഇപ്പോള്‍ വില 150 രൂപയിലെത്തി. പച്ച കൊക്കൊഅരിക്ക് 70 രൂപ വില ലഭിച്ചിരുന്നത് 35 രൂപയിലുമെത്തി.വിലയിടിവും രോഗബാധയും അണ്ണാന്‍ ശല്യവും കര്‍ഷകര്‍ക്ക് വിനയാകുന്നു.മറ്റുകൃഷികളെ അപേക്ഷിച്ച് കുറഞ്ഞ ഉത്പാദനച്ചെലവും കുറഞ്ഞ പരിചരണവുമാണ് കര്‍ഷകരെ കൊക്കോ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. വിലയിടിവിന് പിന്നാലെ മഹാളി രോഗവും കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. മഹാളി രോഗം പടര്‍ന്നുപിടിച്ച കായ്കള്‍ മൂപ്പെത്തുന്നതിന് മുന്‍പുതന്നെ ഉണങ്ങി നശിക്കും.
ആഗോളതലത്തില്‍തന്നെ ഏറ്റവും രുചിയുള്ള കൊക്കൊ ഇടുക്കിയിലേതാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കൊക്കൊയുടെ 40 ശതമാനവും ജില്ലയില്‍നിന്നാണ് കയറ്റി അയയ്ക്കുന്നത്. ഹൈറേഞ്ചിലാണ് കൊെക്കാ വ്യാപകമായി കൃഷി ചെയ്യുന്നത്. ചോക്ലേറ്റ് കമ്പനികളാണ് പ്രധാന ഉപഭോക്താക്കള്‍..സീസണ്‍ സമയത്ത് കമ്പനികള്‍ നേരിട്ട് മൊത്തവ്യാപാരികളില്‍നിന്ന് കൊക്കൊ ശേഖരിക്കാറുണ്ട്.
Share your comments