
മലയോര മേഖലയിലെ നാളികേര ഉല്പാദനത്തില്‍ വന്‍ ഇടിവ്. 2015 ലെ കടുത്ത വരള്‍ച്ചയാണ് ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഉല്പാദനം കുറഞ്ഞത് കര്‍ഷകരുടെ വരുമാനം റെക്കോര്‍ഡില്‍ എത്തിക്കുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാന്‍ കാരണമായി. പൊതിച്ച തേങ്ങ കിലോ 40 രൂപയും പൊതിക്കാത്തതിന് 16 രൂപ വരെയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഒരുമാസം മുന്‍പ് 30 രൂപ ഉണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ 40 രൂപ വരെ വിലയുണ്ട്.
Share your comments