സംസ്ഥാനത്തെ നാളികേരത്തിന്റെ കുറവ് മൂലം വെളിച്ചെണ്ണ വില കുതിക്കുന്നു. വെളിച്ചെണ്ണ വില ക്വിന്റലിന് 20000 കടന്നു. വെളിച്ചെണ്ണ മില്ലിങ്ങ് ക്വിന്റലിന് വാരാന്ത്യവില 20100 രൂപ. തയ്യാർ 18100 രൂപ. മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസറഗോഡ് മേഖലകളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് നാളികേരം കയറ്റി പോവുകയാണ്.
കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന നാളികേരം കൊപ്രയാക്കി തമിഴ്‌നാട്ടിൽ സ്റ്റോക് ചെയ്യുകയാണ്. Coconuts are being exported to Tamil Nadu from Malappuram, Kozhikode, Kannur and Kasaragod regions. Coconuts brought from Kerala are making dry coconut d and stocked in Tamil Nadu.വെളിച്ചെണ്ണയ്ക്ക് തമിഴ്‌നാട്ടിൽ ഡിമാൻഡ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ നിന്ന് തമിഴ നാട്ടുകാർ നാളികേരം കൊണ്ടുപോകുന്നത്.
രണ്ടാഴ്ച കഴിഞ്ഞാൽ വില കുറയാൻ സാധ്യതയുണ്ടെന്നും സൂചന. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച 150 ക്വിന്റൽ വെളിച്ചെണ്ണയുടെ വ്യാപാരം നടന്നു . കഴിഞ്ഞ ആഴ്ചയിൽ വെളിച്ചെണ്ണ ക്വിന്റലിന് 200 രൂപയും കൊപ്രയ്ക്കു 100 രൂപയും വിലകൂടി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണ ക്വിന്റലിന് 2300 രൂപ(കിലോയ്ക്ക് 23 )യാണ് കൂടിയത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇങ്ങനെ കൃഷി ചെയ്താൽ തക്കാളി നിറയെ വിളവെടുക്കാം
Share your comments