നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞതോടെ വെളിച്ചെണ്ണ -കൊപ്ര വില ഉയർന്നു. വെളിച്ചെണ്ണ ക്വിന്റലിന് 400 രൂപയും കൊപ്ര ക്വിന്റലിന് 200 രൂപയും കൂടി. കാസർഗോഡ് , കോഴിക്കോട് മേഖലകളിൽ നിന്ന് നാളികേരം തമിഴ്‌നാട്ടിലേക്ക് പോകുകയാണ്.Coconut oil and copra prices rose as coconut production declined. Coconut oil rose by Rs 400 per quintal and copra by Rs 200 per quintal. Coconuts are going to Tamil Nadu from Kasaragod and Kozhikode regions. മലബാർ മേഖലകളിൽ തെങ്ങു കയറുന്നത്തിനു ആളില്ലാതായതോടെ തമിഴ്നാട്ടുകാരാണ് ഇവിടങ്ങളിൽ തെങ്ങുകയറുന്നത്. കോഴിക്കോട് കാസർഗോഡ് മേഖലകളിൽ നിന്ന് തമിഴ്‌നാട്ടിലെ തൊഴിലാളികൾ തെങ്ങുകയറി നാളികേരം ലോറികളിലാക്കി തമിഴ്‌നാട്ടിലെത്തിച്ചു കൊപ്രയാക്കി ആട്ടി വിളിച്ചെണ്ണയെടുത്തു തമിഴ്‌നാട്ടിൽ തന്നെ വിറ്റു വരികയാണ് . ഇതോടെ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള കേരോല്പന്നങ്ങളുടെ വരവ് നിലച്ചതും കൊച്ചിയിൽ വെളിച്ചെണ്ണ-കൊപ്രയുടെ വില ഉയരാൻ ഇടയാക്കി. വാരാന്ത്യ വില വെളിച്ചെണ്ണ ക്വിന്റലിന് മില്ലിംഗ് 19600 , തയ്യാർ 18200 , കൊപ്ര 13100രൂപ.
കടപ്പാട് : പത്രവാർത്ത
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇന്ധനവില തുടർച്ചയായി ആറാം ദിവസവും ഉയർന്നുതന്നെ
Share your comments