കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെങ്ങോലപ്പുഴുവിന്റെയും വെള്ളീച്ചയുടെയും ആക്രമണം വര്‍ദ്ധിക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലുള്‍പ്പെടെ ശാസ്ത്രീയ പരിചരണമുള്ള തെങ്ങുകളില്‍പ്പോലും വെള്ളീച്ചബാധ വ്യാപകമാകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ശരിയായ പരിപാലനമില്ലാത്ത തെങ്ങുകളിലാണ് വെള്ളീച്ചയുള്‍പ്പെടെയുള്ള കീടബാധ വ്യാപിക്കുന്നത്. ഇത് തെങ്ങിന്റെ ഉല്പാദനക്ഷമതയെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയതാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം. നേത്രാവതിപ്പുഴയുടെ തീരപ്രദേശങ്ങളിലും ഉള്ളാള്‍, തൊക്കോട്ട് പ്രദേശങ്ങള്‍ തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ തെങ്ങോലപ്പുഴുബാധ മൂലം തെങ്ങുകള്‍ക്ക് വ്യാപകനാശം നേരിട്ടു. ഇതിനു പിന്നാലെയാണ് വെള്ളീച്ചയുടെ ആക്രമണവും തുടങ്ങിയത്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട് നഗരസഭകളിലും അജാനൂര്‍ പഞ്ചായത്തിലുമാണ് വെള്ളീച്ചയുടെ ശല്യം ഏറ്റവും അധികമായി കാണുന്നതെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രകൃതിയില്‍ തന്നെ വെള്ളീച്ചയെ തിന്നുന്ന കീടങ്ങള്‍ വളരാനുള്ള സാഹചര്യമുണ്ടാക്കുകയാണ് ഏറ്റവും ഉചിതമായ പരിഹാരമെന്ന് അധികൃതര്‍ പറയുന്നു. വെള്ളീച്ചയെ തിന്നു നശിപ്പിക്കുന്ന എന്‍കാര്‍ത്തീയ എന്ന മിത്ര പരാദകീടങ്ങളാണ് ഇതിനുള്ള പ്രതിരോധമാര്‍ഗ്ഗം. ഒപ്പം കഞ്ഞിവെള്ളം തളിക്കുന്നതും വെള്ളം ചീറ്റുന്നതും വെള്ളീച്ചവ്യാപനം ഒരു പരിധിവരെ തടയും. തെങ്ങോലപ്പുഴു ബാധിച്ച ഓലകള്‍ വെട്ടിയെടുത്ത് തീയിട്ടു നശിപ്പിക്കുകയും വേണം.
തെങ്ങിന്റെ ഏറ്റവും താഴെയുള്ള ഓലയുടെ അടിഭാഗത്ത് തങ്ങി ഓലയില്‍ നിന്ന് നീരൂറ്റി കുടിക്കുന്നവയാണ് വെള്ളീച്ചകള്‍. ഇവയെ തുരത്താന്‍ തെങ്ങുകളില്‍ കീടനാശിനികള്‍ തളിക്കുന്നത് കൃഷിയെ പാടെ നശിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
തെങ്ങോലപ്പുഴുവും വെള്ളീച്ചയും വിളയാടുന്നു; തെങ്ങുകര്‍ഷകര്‍ ആശങ്കയില്‍
കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെങ്ങോലപ്പുഴുവിന്റെയും വെള്ളീച്ചയുടെയും ആക്രമണം വര്‍ദ്ധിക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലുള്‍പ്പെടെ ശാസ്ത്രീയ പരിചരണമുള്ള തെങ്ങുകളില്‍പ്പോലും വെള്ളീച്ചബാധ വ്യാപകമാകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
Share your comments