കൊപ്രാ സംസ്കരണം യൂണിറ്റുകൾക്ക് ധനസഹായം നൽകും.
grant for copra processing
മികച്ച കൊപ്ര ഉണ്ടാക്കുന്നതിന് ഡ്രയർ സ്ഥാപിക്കുവാൻ വിലയുടെ 25 ശതമാനം പരമാവധി 10,000 രൂപ നൽകും.
സംസ്കരണയൂണിറ്റിന് സഹായം
നാളികേര ടെക്നോളജി മിഷനു കീഴിൽ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാനും നവീകരിക്കാനും ധനസഹായം. to form coconut processing unit under coconut technology mission
സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ സഹായധനമായി പദ്ധതി ചെലവിന്‍റെ 25% നിരക്കിൽ 50 ലക്ഷത്തിൽ കവിയാത്ത തുക കുറഞ്ഞത് സഹായം.
സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ സംരംഭകർ പദ്ധതിചെലവിന്‍റെ 40 ശതമാനമെങ്കിലും ബാങ്ക് വായ്പയായി എടുത്തിരിക്കണം. ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതിനായി സംരംഭകർ തുടങ്ങുവാനുദ്ദേശിക്കുന്ന കേര വ്യവസായ സംരംഭത്തിന്‍റെ വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി. make a report of cocconut enterpreneurship project
സഹകരണ ബാങ്കുകളോ ദേശസാൽകൃത ബാങ്കുകളോ മുഖേന ബാങ്കിന്‍റെ പദ്ധതി വിലയിരുത്തൽ റിപ്പോർട്ട് സഹിതം ബോർഡിൽ സമർപ്പിക്കാം.
നാളികേര മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്ക് ധനസഹായം നൽകും.
വിപണി വികസനത്തിനായി പദ്ധതിചെലവിന്‍റെ 50 ശതമാനം നിരക്കിൽ വ്യക്തികൾക്ക് 10 ലക്ഷം രൂപയും സഹകരണ സ്ഥാപനങ്ങൾക്ക് പദ്ധതി ചെല വിന്‍റെ 100 ശതമാനം നിരക്കിൽ 25 ലക്ഷം രൂപയും പരമാവധി ധനസഹായം നൽകുന്നു.
കേരോത്പാദക സംഘങ്ങൾ
കൃഷിയിൽ ശാസ്ത്രിയ രീതികളവലംബിച്ച് ഉത്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം നാളികേര സംഭരണം, സംസ്കരണം, വിപണനം എന്നീ തലങ്ങളിൽ സൊസൈറ്റികൾ ഫലവത്തായ പങ്കുവഹിക്കുകയാണ് ഇവയുടെ ലക്ഷ്യം. ചുരുങ്ങിയത് കായ്ക്കുന്ന 10 തെങ്ങുകളെങ്കിലും സ്വന്തമായുള്ള കർഷകർക്ക് ഇതിൽ അംഗമാകാം. ശരാശരി 4000-5000 തെങ്ങുകളെങ്കിലും ഓരോ സി.പി.എസിന്‍റെയും പ്രവർത്തനപരിധി യിലുണ്ടാവണം. സംഘം നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രേഷൻ ഫീസായ 200 രൂപ എറണാകുളത്ത് മാറാവുന്ന ഡിമാന്‍റ് ഡ്രാഫ്റ്റിനൊപ്പം നിശ്ചിത അപേക്ഷ ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്.
തെങ്ങ് പുനർനടീൽ planting of coconut tree
നാളികേര വികസന ബോർഡും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ ഇത് നടപ്പാക്കുന്നു. രോഗബാധിതവും പ്രായാധിക്യവുമുള്ള തെങ്ങുകൾ മുറിച്ചു മാറ്റാൻ ഹെക്ടറൊന്നിന് പരമാവധി 13,000 രൂപ, പുനരുദ്ധാരണത്തിന് ഹെക്ടറിന് 15,000 രൂപ; രണ്ട് വർഷത്തേക്ക് പുനർനടീലിന് തൈ ഒന്നിന് 20 രൂപയും നൽകും.
തെങ്ങുകളുടെ ചങ്ങാതിക്കൂട്ടം friends of coconut
യന്ത്രമുപയോഗിച്ച് തെങ്ങുകയറാൻ സന്നദ്ധരായ യുവതീയുവാക്കളെ പരിശീലി പ്പിക്കുന്ന നൂതനപദ്ധതി.
വിലാസം
നാളികേര വികസന ബോർഡ് കേരഭവൻ, കൊച്ചി – 682011 ഫോൺ: 0484-2377266, 2377267
Share your comments