കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ (FPO) എന്നിവയ്ക്കും കർഷകർക്കും നാളികേരമൂല്യവർധിത ഉൽപന്ന നിർമാണത്തിൽ നാളികേര വികസന ബോർഡ് പരിശീലനം നൽകുന്നു. എറണാകുളം,ആലുവ, വാഴക്കുളത്തുള്ള CDB Institute of Technology (CIT) യിലാണൊരു ദിവസത്തെ പരിശീലനം.
ഒരു ബാച്ചിൽ 5 പേരെങ്കിലും വേണം. നാളികേര ചിപ്സ്, ചോക്ലേറ്റ്, കുക്കീസ്, ലെമണേഡ്, അച്ചാർ നിർമാണം, പാക്കിങ് എന്നിവയടങ്ങിയതാണ് പരിശീലനം. ഫീസ് ഒരാൾക്ക് 500 രൂപ.
നാളികേര ചിപ്സ്, ചോക്ലേറ്റ്, കുക്കീസ്,ലെമണേഡ്, പിക്കിൾ, ചട്നിപ്പൊടി, നാളികേര ലഡു, ഇളനീർ പഡ്, നാളികേര കാൻഡി, നാളികേര ജെല്ലി, ഉരുക്കുവെളിച്ചെണ്ണ എന്നിവയുടെ നിർമാണം പാക്കിങ്, ശുചിത്വ പരിപാലനം എന്നിവ സംബന്ധിച്ച് 4 ദിവസത്തെ പരിശീലനമുണ്ട്.
ഫീസ് ഒരാൾക്ക് 2000 രൂപ. നാളികേര ഉൽപന്നങ്ങളുടെ ഗുണപരിശോധന സംബന്ധിച്ചു ബിരുദധാരികൾക്കുള്ള പരിശീലനവുമുണ്ട്.
ഫോൺ: 0484-2679680,
Share your comments