<
  1. News

കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കോഫി ബോർഡ് പദ്ധതി

വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് വരുമാനം ഇരട്ടിയാക്കുന്നതിന് കോഫി ബോർഡും  ബ്രഹ്മ്മഗിരി  ഡവലപ്മെൻറ് സൊസൈറ്റിയും ചേർന്ന് പുതിയ പദ്ധതി തയ്യാറാക്കിയതായി അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

KJ Staff
 
വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് വരുമാനം ഇരട്ടിയാക്കുന്നതിന് കോഫി ബോർഡും  ബ്രഹ്മ്മഗിരി  ഡവലപ്മെൻറ് സൊസൈറ്റിയും ചേർന്ന് പുതിയ പദ്ധതി തയ്യാറാക്കിയതായി അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ബ്രഹ്മഗിരി കോഫി ഗ്രോവേഴ്സ് ഫെഡറേഷൻ രൂപീകരിക്കുമെന്ന് മുൻ എം.എൽ. എ പി .കൃഷ്ണ പ്രസാദ് പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ  കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ  വിവിധ പരിപാടികൾ  ആവിഷ്കരിച്ചിട്ടുണ്ട്.   ഇതിന്റെ ഭാഗമായി കോഫി ബോർഡ് ഉദ്യോഗസ്ഥർ കർഷകരെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച കാട്ടിക്കുളത്തും പനവല്ലിയിലും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
 
വയനാട് കോഫി ബ്രാൻഡ്  ചെയ്യുമെന്നും ഇവർ പറഞ്ഞു. കേരള സർക്കാർ മീനങ്ങാടി ഗ്രാമപഞ്ചായത്തിന് അനുവദിച്ച പത്ത് കോടി രൂപ ഉപയോഗിച്ച് ഗുണമേന്മയുള്ള കാപ്പി ഉല്പാദിപ്പിക്കും.  കാപ്പി കർഷകരെയും  പുതിയ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന്  കോഫി ബോർഡ്  ബിസിനസ് ഇൻകുബേഷൻ സെൻറർ ആരംഭിച്ചിട്ടുണ്ടന്നും  കോഫി ബോർഡ്   കൺസൾട്ടൻറ് ഡോ: അശ്വിൻകുമാർ, റിസർച്ച് അസിസ്റ്റന്റ് ഡോ: സന്ദീപ് എന്നിവർ   പറഞ്ഞു.

കേരള സർക്കാർ വയനാട്ടിലെ മീനങ്ങാടി പ്രാമപത്തായത്തിന് അനുവദിച്ച പത്ത് കോടി രൂപ ഉപയോഗിച്ച് ഗുണമേന്മയുള്ള കാപ്പി ഉല്പാദിപ്പിക്കും. 2019 -20 ബഡ്ജറ്റിൽ കിൻഫ്ര വ്യവസായ പാർക്കിൽ കാപ്പി സംസ്കരണത്തിനും വിപണനത്തിനും അടുത്ത അഞ്ച് വർഷത്തേക്ക് 150 കോടി രൂപയും അനുവദിച്ചിട്ടുണ്ടന്നും ഇവർ പറഞ്ഞു. ഈ രംഗത്തെ ആരുമായും സഹകരിക്കാൻ കോഫി ബോർഡ് തയ്യാറാണന്ന് ഡോ: അശ്വിൻ കുമാർ കൂട്ടിച്ചേർത്തു.
English Summary: coffee board scheme to double farmer's income

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds