<
  1. News

കാലവർഷത്തിൽ കൃഷി നശിച്ച കാപ്പി കർഷകരുടെ കൺവെൻഷൻ  ഏഴിന്

അതിവർഷത്തെ തുടർന്ന് കാപ്പി കൃഷിയിൽ നഷ്ടം സംഭവിച്ചവരുടെ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

KJ Staff
അതിവർഷത്തെ തുടർന്ന് കാപ്പി കൃഷിയിൽ നഷ്ടം സംഭവിച്ചവരുടെ  കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം ഏഴിന് കൽപ്പറ്റ കലക്ട്രേറ്റിന് മുമ്പിലെ ഐഡിയൽ അക്കാദമി ഹാളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് കൺവെൻഷൻ. കാപ്പി കൃഷി മേഖലയിലെ യഥാർത്ഥ നഷ്ടം കണക്കാക്കുന്നതിന് കർഷകരിൽ നിന്ന് വിവരശേഖരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി.

കൂടാതെ കാലവർഷത്തിൽ  കൃഷി നശിച്ച കർഷകർക്ക് മാനസികവും സാങ്കേതികവുമായ പിന്തുണ നൽകുന്നതിന് തുടർ പരിപാടികൾ ആസൂത്രണം ചെയ്യും. പരിപാടിയിൽ കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: കറുത്ത മണി, പ്രമുഖ കൗൺസിലർ എൻ. നൗഷാദ് എന്നിവർ  പങ്കെടുക്കും. കാപ്പികൃഷിയിലെ ഉൽപ്പാദക നഷ്ടം പരിഹരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വിളനഷ്ടം കൂടാതെ ഇത്തവണ കാപ്പി ഉൽപ്പാദനത്തിൽ 20 ശതമാനത്തിന്റെ ഉല്പാദക നഷ്ടം കൂടി ഉണ്ടാവും. രണ്ടും കൂടി ആവുമ്പോൾ ഏകദേശം വയനാട്ടിൽ മാത്രം 200 കോടിയുടെ നഷ്ടം കാപ്പി കൃഷി മേഖലയിൽ ഉണ്ടാവും.  സർക്കാരും കൃഷി വകുപ്പും നബാർഡും കോഫീ ബോർഡും ചേർന്ന് ഈ നഷ്ടം നികത്തുന്നതിന് കർഷകർക്ക് സഹായം നൽകണം. കാപ്പി കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണം എന്നും ഇവർ ആവശ്യപ്പെട്ടു. 
 
കൃഷി നശിച്ചതിനെ തുടർന്ന് ഉല്പാദക കമ്പനികളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ഉല്പന്നങ്ങൾ ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് മാസമായി അടച്ചിട്ട പുതിയ ബസ് സ്റ്റാൻഡിലെ വേവിൻ ഇക്കോ ഷോപ്പ് ഇന്ന് മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുമെന്നും  ഉല്പാദനം നിർത്തിയ വിൻകോഫി ഒക്ടോബർ ഒന്നിന് ഉല്പാദനം പുനരാരംഭിക്കും. ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര കോഫി ദിനാചരണം കൽപ്പറ്റയിൽ നടത്തുന്നതിന് ഒരുക്കങ്ങൾ നടന്നു വരുന്നതായും ഇവർ പറഞ്ഞു. ഏഴിന് നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാൻ  താൽപ്പര്യമുള്ള കർഷകർ  8943387378,7356166881 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. 
English Summary: coffee farmers convention

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds