പാലക്കാട്: കയര്‍ ഭൂവസ്ത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്/സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി, എ.ഇമാര്‍ എന്നിവര്‍ക്ക് പൊന്നാനി പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഏകദിന സെമിനാര്‍ നടത്തുന്നു.
ജില്ലാതല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും.
പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു, എല്‍.എസ്.ജി.ഡി പാലക്കാട് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, പാലക്കാട് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, പൊന്നാനി പ്രൊജക്റ്റ് ഓഫീസ് അസി. രജിസ്ട്രാര്‍ പി.ജെ ജോബിഷ് എന്നിവര്‍ സംസാരിക്കും.
പരിപാടിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിതാനിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കും. പാലക്കാട് എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ വി.കെ ഹമീദ ജലീസ, ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.
Share your comments