ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷം കയര്‍ഫെഡ് കയറ്റുമതി പുനരാരംഭിച്ചു. കയര്‍കേരള 2017 ലെ ഇടപെടലുകളിലൂടെ ലഭിച്ച ഓര്‍ഡറുകളില്‍ ഉള്‍പ്പെട്ട കയര്‍ ഭൂവസ്ത്രം, കൊക്കോലോഗ് എന്നിവയുടെ ആദ്യഭാഗം ചേര്‍ത്തലയില്‍ നിന്നും കയറ്റി അയച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. കയര്‍ ജിയോടെക്സ്റ്റയില്‍സിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും പുറമേ പി.വി.സി ടഫ്റ്റഡ് മാറ്റ്, റബ്ബര്‍ മോള്‍ഡഡ് മാറ്റുകള്‍, ഫൈബര്‍ മാറ്റുകള്‍, റബ്ബറൈസ്ഡ് കയറുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് കയര്‍ഫെഡിന് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
അംഗസംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കയറും, കയറുല്‍പ്പന്നങ്ങളും കയര്‍ഫെഡിന്റെ സ്വന്തം യൂണിറ്റുകളായ ആലപ്പുഴ, റബ്ബറൈസ്ഡ് കയര്‍ പ്രൊഡക്ഷന്‍ യൂണിറ്റില്‍ മെത്തയും ഗാര്‍ഡന്‍ മെറ്റീരിയല്‍സും കണിച്ചുകളങ്ങരിയിലെ പി.വി.സി ടഫ്റ്റഡ് യൂണിറ്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാറ്റുകളുമാണ് കയര്‍ഫെഡ് വിപണനം ചെയ്തുവരുന്നത്. കയര്‍ കേരള 2017 ലെ ഡൊമസ്റ്റിക് എക്‌സിബിഷനിലെ കയര്‍ഫെഡിന്റെ സ്റ്റാളുകള്‍ വഴി അഞ്ച് ദിവസത്തിനുള്ളില്‍ 20 ലക്ഷത്തില്‍പ്പരം രൂപയുടെ വില്‍പ്പന നടത്തിയതായും ജനറല്‍ മാനേജര്‍ അറിയിച്ചു.
Share your comments