ആര്‍ട്ടിക്കിൻ്റെ അതിര്‍ത്തി പങ്കിടുന്ന രാഷ്ട്രങ്ങള്‍ ഉൾപ്പടെ ചേര്‍ന്നു 16 വര്‍ഷത്തേക്ക് ആര്‍ട്ടിക്കില്‍ മത്സ്യബന്ധനം നിരോധിക്കുന്ന കരാരിൽ ഒപ്പിട്ടു.റഷ്യ, കാനഡ, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി ഒന്‍പതു രാജ്യങ്ങളാണ് കരാറില്‍ ഒപ്പിട്ടിട്ടുള്ളത്.മധ്യ ആര്‍ട്ടിക് ഉള്‍പ്പടെ 2.8 കോടി ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് വ്യാവസായിക അടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം നിരോധിച്ചത്.ആദ്യം പതിനാറു വര്‍ഷത്തേക്കാണ് നിരോധനമെങ്കിലും പിന്നീട് അഞ്ചു വര്‍ഷം വീതം കാലയളവിലേക്ക് നിരോധനം ആവശ്യമെങ്കില്‍ നീട്ടാം എന്നും ഉടമ്പടിയിലുണ്ട്.
ഉയരുന്ന താപനില ആർട്ടിക് സമുദ്രത്തിലുള്ള മഞ്ഞുകട്ടകളെ അലിയിച്ചിരിക്കുകയാണ്. ആഗോള താപനത്തെ മൂലം ഈ മേഖലയിൽ മഞ്ഞുരുകുന്നതിനെ തുടർന്ന് ഇവിടം വെള്ളമായി മാറിയിരിക്കുകയാണ്. ജാജലഗതാഗതം സാധ്യമല്ലായിരുന്ന ഇവിടെയിപ്പോൾ കപ്പലുകൾക്കും ,ബോട്ടുകൾക്കും കടന്നു ചെല്ലാവുന്ന പ്രദേശമായി മാറിയിരിക്കുകയാണ്. മത്സ്യബന്ധനം ഉള്‍പ്പടെയുള്ള പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് ഈ മഞ്ഞുരുക്കം സഹായിക്കും.വ്യാവസായിക അടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഈ മേഖലയില്‍ ആരംഭിച്ചാല്‍ ഈ പ്രദേശത്തെ പല ജീവികള്‍ക്കും വംശനാശം തന്നെ സംഭവിച്ചേക്കാം.ഒപ്പം പ്രദേശത്തെ പാരിസ്ഥിതിക ജൈവിക വ്യവസ്ഥകളുടെ സന്തുലനും തകരുന്നതിനും ഇതു കാരണമായേക്കാം.ഇത്തരം പാരിസ്ഥിക ഭീഷണികളാണ് ണ് നിരോധനം ഏർപ്പെടുത്താനുള്ള കാരണം.
ആര്‍ട്ടിക്കില്‍ മഞ്ഞുരുക്കം ശക്തമായതോടെ 2005 ലാണ് കാനഡയും ഡെന്‍മാര്‍ക്കും മേഖലയിലെ മത്സ്യബന്ധന സാധ്യതകളെക്കുറിച്ചും പഠനങ്ങള്‍ ആരംഭിച്ചത്.വൈകാതെ ആര്‍ട്ടിക്കിൻ്റെ അതിര്‍ത്തി പങ്കിടുന്നതായ എല്ലാ രാജ്യങ്ങളുടെയും ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചു.ഒക്ടോബര്‍ 3 ന് ഒപ്പു വച്ച ഉടമ്പടി അന്നു മുതല്‍ തന്നെ നിലവില്‍ വന്നു.മത്സ്യബന്ധന നിരോധനം മാത്രമല്ല മേഖലയിലെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും ഭാവിയിലെ മത്സ്യബന്ധന സാധ്യതകളെക്കുറിച്ചും ഒരുമിച്ചു പഠനം നടത്തുന്നതിനെക്കുറിച്ചും ഉടമ്പടിയിലുണ്ട്. നിരോധിത സമയത്ത് പ്രാദേശികമായി മത്സ്യബന്ധനം നടത്തുന്നവര്‍ക്കും ഗവേഷണ ആവശ്യങ്ങള്‍ക്കായി മത്സ്യങ്ങളെ ഉപയോഗിക്കുന്നതിനു ഗവേഷകര്‍ക്കും മാത്രമേ ആര്‍ട്ടിക് സമുദ്രത്തില്‍ നിന്ന് മീന്‍പിടിക്കാനാകൂ.
Share your comments