1. News

പ്രളയശേഷം കൃഷി ഭൂമി വീണ്ടെടുക്കാനായി രാമച്ചം

മണ്ണ്- ജല സംരക്ഷണത്തിനും, മണ്ണൊലിപ്പ് തടഞ്ഞ് ജൈവ ആവാസ വ്യവസ്ഥ പുനസൃഷ്ടിക്കാനും പ്രളയ പ്രഹരമേറ്റ രാജ്യങ്ങളെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന പുല്ല് ചെടിയാണ് രാമച്ചം.കേരളത്തിലും പ്രളയം മൂലമുണ്ടായ വ്യാപകമായ മണ്ണൊലിപ്പ്, മാലിന്യങ്ങള്‍, ജല മലിനീകരണം, കൃഷി ഭൂമി നാശം എന്നിവയെ രാമച്ചം എന്ന ജൈവ പ്രതിരോധത്താല്‍ നേരിടാനാകും. തമിഴ്നാട്ടിലെ കടലൂരിലെ സി.കെ. എഞ്ചിനീയറിഗ് കോളേജിലെ രാമച്ച ഗവേഷണ കേന്ദ്രം.ഇതിനായുള്ള സാങ്കേതികജ്ഞാനം തരാന്‍ സന്നദ്ധരാണ്

KJ Staff
Ramacham

മണ്ണ്- ജല സംരക്ഷണത്തിനും, മണ്ണൊലിപ്പ് തടഞ്ഞ് ജൈവ ആവാസ വ്യവസ്ഥ പുനസൃഷ്ടിക്കാനും പ്രളയ പ്രഹരമേറ്റ രാജ്യങ്ങളെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന പുല്ല് ചെടിയാണ് രാമച്ചം.കേരളത്തിലും പ്രളയം മൂലമുണ്ടായ വ്യാപകമായ മണ്ണൊലിപ്പ്, മാലിന്യങ്ങള്‍, ജല മലിനീകരണം, കൃഷി ഭൂമി നാശം എന്നിവയെ രാമച്ചം എന്ന ജൈവ പ്രതിരോധത്താല്‍ നേരിടാനാകും. തമിഴ്നാട്ടിലെ കടലൂരിലെ സി.കെ. എഞ്ചിനീയറിഗ് കോളേജിലെ രാമച്ച ഗവേഷണ കേന്ദ്രം.ഇതിനായുള്ള സാങ്കേതികജ്ഞാനം തരാന്‍ സന്നദ്ധരാണ്.

ലോക ബാങ്കടക്കം അംഗീകരിച്ച,നൂറോളം വിദേശ രാജ്യങ്ങളിലടക്കം പ്രയോഗിച്ച് വിജയിച്ച് പ്രളയ പ്രഹരമേറ്റ പ്രദേശങ്ങളിലെ ജൈവ പ്രതിരോധ വേലിയാണ് രാമച്ചം.രാമച്ച വേരുകള്‍ പ്രളയത്തിന് ശേഷം വ്യാപകമായ ഉരുള്‍ പൊട്ടലില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ ജൈവ പ്രതിരോധമായി തടഞ്ഞ് നിര്‍ത്തുന്നു. വ്യാപകമായി ഉണ്ടായ മാലിന്യങ്ങളേയും ജല മലിനീകരണത്തേയും തടയുന്നു. രാമച്ചം മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തി ജലയുറവകളെ ഉണര്‍ത്തുന്നു. വളരെ വേഗം വളരുന്നതും ചിലവ് കുറഞ്ഞതുമായ രാമച്ചം പ്രതിരോധത്തിന് കേരളത്തിന്റെ സാഹചര്യത്തില്‍ ഏറെ അനിവാര്യമാണ്

vetiver

രാമച്ച ഗവേഷണ കേന്ദ്രം കേരളത്തില്‍ ഇവ പ്രാവര്‍ത്തികമാക്കി കൃഷി ഭൂമിയും മണ്ണും ജലവും സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇന്ത്യയിലും പുറത്തും ഈ സാങ്കേതിക വിദ്യകളാല്‍ പരിസ്ഥിതി ജൈവ-വൈവിധ്യ മേഖലകളില്‍ രാമച ഗവേഷണ കേന്ദ്രം സജീവമായി ഇടപെടുന്നുണ്ട്. കാര്‍ഷിക- ജൈവ-ജല- മണ്ണ് സംരംക്ഷണത്തോടൊപ്പം അതിജീവനത്തിനായുള്ള ചെറുകിട തൊഴില്‍ മേഖലയും വലിയ സാമ്പത്തിക മുടക്കോ സാങ്കേതിക വിദ്യയോ കൂടാതെ വളര്‍ത്തിയെടുക്കാനാകും എന്നുള്ളത് , രാമച്ചത്തിൻ്റെ പ്രളയാനന്തര ജൈവ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനിവാര്യത കൂട്ടുന്നു.

 

English Summary: vetiver

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds