-
-
News
കമ്പവല മത്സ്യത്തൊഴിലാളികള്‍ക്കുളള വര്‍ദ്ധിപ്പിച്ച ജീവനോപാധി നഷ്ടപരിഹാരത്തുക വിതരണം ചെയ്തു
വിഴിഞ്ഞം കോട്ടപ്പുറം ഭാഗത്തെ കരമടി (കമ്പവല) മത്സ്യത്തൊഴിലാളികള്‍ക്കുളള വര്‍ദ്ധിപ്പിച്ച നഷ്ടപരിഹാര തുകയില്‍ ബാക്കിയുളള പണം അര്‍ഹരായവര്‍ക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍ വിതരണം ചെയ്തു.
വിഴിഞ്ഞം കോട്ടപ്പുറം ഭാഗത്തെ കരമടി (കമ്പവല) മത്സ്യത്തൊഴിലാളികള്‍ക്കുളള വര്‍ദ്ധിപ്പിച്ച നഷ്ടപരിഹാര തുകയില്‍ ബാക്കിയുളള പണം അര്‍ഹരായവര്‍ക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍ വിതരണം ചെയ്തു. 100 ല്‍ പരം മത്സ്യത്തൊഴിലാളികള്‍ ഗുണഭോക്താക്കളാണ്. ഒരു കരമടി മത്സ്യത്തൊഴിലാളിക്ക് 5.60 ലക്ഷം രൂപയാണ് മൊത്തം ലഭിക്കുക. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവരും നേരത്തെ നഷ്ടപരിഹാരത്തുക കൈപ്പറ്റാത്തവരുമായ കരമടി മത്സ്യത്തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച തുക നവംബര്‍ ഒന്നിന് വിതരണം ചെയ്യും.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ ജീവനോപാധി നഷ്ടമായ മത്സ്യത്തൊഴിലാളികളുടെയും മറ്റ് മത്സ്യത്തൊഴിലാളികളുടെയും എല്ലാ ആനുകൂല്യങ്ങളും സാമൂഹ്യ ക്ഷേമ പദ്ധതികളും സത്വരമായി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. പദ്ധതിപ്രദേശത്തെ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും തുറമുഖ പദ്ധതിയ്ക്ക് നല്‍കുന്ന പിന്തുണ തുടരണമെന്നും കോട്ടപ്പുറത്തെ ചില മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം പിന്‍വലിച്ച് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കണമെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
English Summary: Compensation distributed to fishermen
Share your comments