തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൺകല കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മൺകല കമ്പോസ്റ്റ് പാത്രം (മുച്ചട്ടി) വിതരണം ചെയ്യുന്നതിന് മൺപാത്ര നിർമ്മാതാക്കളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
Local Self Government Institutions have invited expressions of interest from pottery makers for supply of fixed quantity pottery compost (Muchatti) as part of implementation of Pottery Compost Scheme.
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണനക്ഷേമ വികസന കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ/സ്ഥാപനങ്ങൾക്ക് താൽപര്യപത്രം നൽകാം. പൊതു നിബന്ധനകളും താൽപര്യപത്രത്തിന്റെ മാതൃകയും www.keralapottery.org യിൽ ലഭിക്കും.
മാർച്ച് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനകനഗർ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ താത്പര്യപത്രം ലഭിക്കണം.
Share your comments