ഡൽഹിയിലെ ആശുപത്രികളിൽ നേത്ര അണുബാധ/ കൺജങ്ക്റ്റിവിറ്റിസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രതിദിനം ഏകദേശം 100 കേസുകൾ റിപ്പോർട്ട് ചെയുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്തരം കേസുകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസിലെ ആർപി സെന്റർ മേധാവി പറഞ്ഞു, അതിനുശേഷം എണ്ണം കുറയുമെന്ന് അദ്ദേഹം പറഞ്ഞു.
കൺജങ്ക്റ്റിവിറ്റിസ് കേസുകളുടെ രൂക്ഷമായ പകർച്ചവ്യാധി സാധാരണയായി മൺസൂൺ കാലത്താണ് കാണപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് അപ്രതീക്ഷിതമായി പെയ്‌ത മഴയും വെള്ളപ്പൊക്കവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അക്യൂട്ട് കൺജങ്ക്റ്റിവിറ്റിസ് സാധാരണയായി വളരെ പകർച്ചവ്യാധിയും വേഗത്തിൽ പടരുന്നതുമായ വൈറസുകളാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ, സെന്റർ ഫോർ ഒഫ്താൽമിക് സയൻസസ് പരിശോധിച്ച എല്ലാ കേസുകളിലും അഡെനോവൈറസ് രോഗകാരണമാണെന്ന് കണ്ടെത്തി. ഇവയിൽ, ഏതാണ്ട് 20 മുതൽ 30 ശതമാനം കേസുകളിൽ പോസിറ്റീവ് ബാക്ടീരിയൽ കൾച്ചറുമുണ്ട്, ഇത് അധിക ബാക്ടീരിയൽ അണുബാധയിലേക്ക് കാരണമാവുന്നു.
കണ്ണുകളിലെ വൈറൽ അണുബാധ വളരെ പരിമിതമാണെന്നും, ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഒരാൾക്ക് സുഖം പ്രാപിക്കാൻ കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. എന്നിരുന്നാലും, ദ്വിതീയ ബാക്ടീരിയ അണുബാധ വളരെ അപൂർവമായി മാത്രമേ കണ്ടു വരാറുള്ളൂ, ഇത് നേത്രരോഗ്യം വീണ്ടെടുക്കാൻ കാലതാമസം വരുത്തുമെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. സജീവമായ കൺജങ്ക്റ്റിവിറ്റിസ് ഉള്ളവരിൽ, കറുത്ത കണ്ണടകൾ ഉപയോഗിക്കുന്നത് ഫോട്ടോഫോബിയ കുറയ്ക്കാനും കണ്ണുകളിൽ ഇടയ്ക്കിടെ സ്പർശിക്കുന്നത് തടയാനും അണുബാധ പടരാതിരിക്കാനും സഹായിക്കും.
നേത്ര അണുബാധ പടരാതിരിക്കാൻ എല്ലാവരോടും ശുചിത്വം പാലിക്കണമെന്നും കൈകളും മുഖവും ഇടയ്ക്കിടെ കഴുകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. വായുവിലൂടെയോ നേത്ര സമ്പർക്കത്തിലൂടെയോ രോഗം പടരില്ലെന്നും തൂവാലകൾ, ബെഡ് ഷീറ്റുകൾ എന്നിവയിലൂടെ നേരിട്ട് പകരാമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഈ സമയങ്ങളിൽ അണുബാധയുടെ വ്യാപനം കുറയ്ക്കുന്നതിന് വ്യക്തിഗത ഇനങ്ങൾ പങ്കിടരുത് എന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വിദേശത്തേക്ക് അരി കയറ്റുമതി നിരോധിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിൽ പ്രവാസികൾ
Pic Courtesy: Pexels.com
Share your comments