കൃഷിജാഗരണ്‍ കൊല്ലത്ത് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസിക കൊല്ലത്ത് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കൊല്ലം എം.എല്‍.എ. എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. കൊല്ലം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് മദനന്‍ പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലുടനീളം കൃഷിജാഗരണ്‍ സെമിനാര്‍ സംഘടിപ്പിക്കന്നത്. ഇതിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച സെമിനാറില്‍ സംയോജിത ജൈവ കൃഷിയിലൂടെ വരുമാന വര്‍ദ്ധനവ് എന്ന വിഷയത്തില്‍ കൊല്ലം കൃഷി ഓഫീസര്‍ രാമചന്ദ്രന്‍ ക്ലാസ്സെടുത്തു.
ചടങ്ങില്‍ കൃഷിജാഗരണ്‍ കൊല്ലം ജില്ലാ കോഡിനേറ്റര്‍ ആശ സുള്‍ഫിക്കര്‍ സ്വാഗതം പറഞ്ഞു. കൃഷിജാഗരണ്‍ സൗത്ത് സ്റ്റേറ്റ്‌സ് ഹെഡ് വി.ആര്‍. അജിത് കുമാര്‍, കൃഷിജാഗരണ്‍ എഡിറ്റര്‍ സുരേഷ് മുതുകുളം, കൊല്ലം റോട്ടറി ക്ലബ്ബ് സെക്രട്ടറി ഷിബു റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. സെമിനാറില്‍ പങ്കെടുക്കത്തവര്‍ക്ക് അഞ്ചിനം വിത്തുകളടങ്ങിയ കിറ്റും നല്‍കി.
കൃഷിജാഗരണ്‍ കൊല്ലത്ത് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
കൃഷിജാഗരണ്‍ കൊല്ലത്ത് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസിക കൊല്ലത്ത് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കൊല്ലം എം.എല്‍.എ. എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. കൊല്ലം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് മദനന്‍ പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലുടനീളം കൃഷിജാഗരണ്‍ സെമിനാര്‍ സംഘടിപ്പിക്കന്നത്. ഇതിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച സെമിനാറില്‍ സംയോജിത ജൈവ കൃഷിയിലൂടെ വരുമാന വര്‍ദ്ധനവ് എന്ന വിഷയത്തില്‍ കൊല്ലം കൃഷി ഓഫീസര്‍ രാമചന്ദ്രന്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ കൃഷിജാഗരണ്‍ കൊല്ലം ജില്ലാ കോഡിനേറ്റര്‍ ആശ സുള്‍ഫിക്കര്‍ സ്വാഗതം പറഞ്ഞു. കൃഷിജാഗരണ്‍ സൗത്ത് സ്റ്റേറ്റ്‌സ് ഹെഡ് വി.ആര്‍. അജിത് കുമാര്‍, കൃഷിജാഗരണ്‍ എഡിറ്റര്‍ സുരേഷ് മുതുകുളം, കൊല്ലം റോട്ടറി ക്ലബ്ബ് സെക്രട്ടറി ഷിബു റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. സെമിനാറില്‍ പങ്കെടുക്കത്തവര്‍ക്ക് അഞ്ചിനം വിത്തുകളടങ്ങിയ കിറ്റും നല്‍കി.
Share your comments