പത്തനംതിട്ട: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് -കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് - പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പമ്പാ നദീ തീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിലെ തലച്ചിറ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പരിസ്ഥിതി ദിനാചരണവും അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ നടന്നു.
ബന്ധപ്പെട്ട വാർത്തകൾ: വീടിനകത്തും വീടിനോടു ചേർന്നുമുള്ള ജൈവവൈവിധ്യത്തെ കണ്ടെത്തൽ - ഫോട്ടോഗ്രാഫി മത്സരം
പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനപദ്ധതി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗവും റാന്നി മുന്‍ എംഎല്‍എയുമായിരുന്ന രാജു ഏബ്രഹാം തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തന മികവിന് വനംവകുപ്പിന്റെ വനമിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹനന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കോമളം അനിരുദ്ധന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എസ്. പത്മ ലേഖ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ്.കെ ഫിലിപ്പ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. അനഘ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനം ഇന്ന്, അതിരപ്പിള്ളിയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും
Pathanamthitta: The Reconstruction Kerala Initiative - Kerala State Biodiversity Board - Pathanamthitta District Panchayat jointly sponsored the Pampa River Biodiversity Rehabilitation Project. Raju Abraham, a former Ranni MLA and a member of the Pampa Riverside Biodiversity Conservation Project District Level Monitoring Committee, inaugurated the event.
Block Panchayat Member Komalam Anirudhan and Grama Panchayat Member S.K. Padma Lekha, School Headmaster Manoj K Philip, Biodiversity Board District Co-ordinator Arun C. Rajan, Assistant Program Co-ordinator Anagha, Grama Panchayat members, students and parents were present.
Share your comments