കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ സെക്ഷൻ 10 പ്രകാരവും, കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾസ് സെക്ഷൻ 10 പ്രകാരവും കെട്ടിട നിർമ്മാണത്തിന് വേണ്ടി 1.5 മീറ്ററിനേക്കാൾ കൂടുതൽ ആഴത്തിൽ മണ്ണു മാറ്റേണ്ട സാഹചര്യത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അനുമതി വാങ്ങേണ്ടതാണ്.
എന്നാൽ കിണർ, സെപ്റ്റിടാങ്ക്, മാലിന്യ ജല സംഭരണി, ചുറ്റുമതിൽ നിർമ്മാണം എന്നിവയുടെ നിർമ്മാണത്തിന് ഈ നിയമം ബാധകമല്ല.
KERALA MINOR MINERALS RULES 14 (2) പ്രകാരം 20,000 Sq Mt വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പെർമിറ്റ് ഉണ്ടെങ്കിൽ ജില്ലാ ജിയോളജിസ്റ് നൽകുന്ന Quarrying Permitt ആവശ്യമില്ല. Environmental Clearance (EC )
Kerala State Environment Impact Assessment Authority യിൽ നിന്നും എടുക്കേണ്ടതില്ല
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മണ്ണ് നീക്കം ചെയ്യപ്പെടുമ്പോൾ ആവശ്യം വേണ്ട TRANSIT PASS ജില്ലാ ജയോളജിസ്റ് ഓഫീസിൽ നിന്നും എടുക്കേണ്ടതാണ്.
Share your comments