പാലക്കാട് : വിലക്കയറ്റം പിടിച്ചു നിർത്താൻ ഈസ്റ്ററിന് കൺസ്യൂമർഫെഡ് ചന്തകളൊരുങ്ങുന്നു. ജില്ലയിൽ സഹകരണ സംഘങ്ങൾക്ക് കീഴിൽ 60 കേന്ദ്രങ്ങളിലായാണ് ഈസ്റ്റർ ചന്തകൾ.
ഈ മാസം 28 മുതൽ ഏപ്രിൽ 3 വരെ ചന്തകൾ പ്രവർത്തിക്കും. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകും. ആവശ്യമായ സാധനങ്ങൾ 22 ന് പാലക്കാട്ട് എത്തും.
27 ന് മുൻപ് ചന്തകൾ ക്രമീകരിക്കാൻ സഹകരണ സഘങ്ങളോട് കൺസ്യൂമർഫെഡ് ആവശ്യപ്പെട്ടിട്ടുണ്ട്.22 മുതൽ 27 വരെ ചന്തയിലേക്ക് സാധനങ്ങൾ എത്തിക്കും.
സഹകരണ സംഘങ്ങളുടെ ചന്തകൾക്ക് പുറമേ കൺസ്യൂമർഫെഡിന്റെ 13 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ഈ സബ്സിഡി ഉത്പന്നങ്ങൾ ലഭിക്കും.
13 ഇനങ്ങളാണ് സബ്‌സിഡി നിരക്കിൽ വൻ വിലക്കുറവിൽ ചന്തയിലൂടെയും ത്രിവേണിയിലൂടെയും ലഭിക്കുന്നത്.മറ്റു സാധങ്ങൾ പൊതുമാർക്കറ്റുകളെക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് ലഭിക്കുന്നത്.
വിഷു വിപണികൂടി മുന്നിൽ കണ്ടു പുളിയവര, ശർക്കര എന്നിവയും ചന്തയിൽ ഒരുക്കുന്നുണ്ട്.ഈസ്റ്റർ വിപണിക്ക് ശേഷം വിഷുവിനോടനുബന്ധിച്ചും ഇത്തരത്തിൽ ചന്തകൾ നടത്താൻ കൺസ്യൂമർഫെഡ് ആലോചിക്കുന്നുണ്ട്.
Share your comments